‘2.0’ കേരളത്തിലെത്തിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടം; വിതരണാവകാശം സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

തമിഴ് സൂപ്പര് രജനികാന്തിനെ നായകനാക്കി ശങ്കര് സംവിധാനം ചെയ്ത ചിത്രം '2.0' കേരളത്തില് വിതരണത്തിനെത്തിക്കുന്നത് ടോമിച്ചന് മുളകുപ്പാടം. ചിത്രത്തിന്റെ വിതരണാവകാശം മുളകുപ്പാടം ഫിലിംസ് സ്വന്തമാക്കിയത് റെക്കോര്ഡ് തുകയ്ക്കാണ്. പതിനഞ്ച് കോടിക്ക് മുകളില് വിതരണാവകാശം ടോമിച്ചന് മുളകുപ്പാടം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലാകെ 450 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാന് ഉദ്ദേശിക്കുന്നത്. 3ഡിയിലും 2ഡിയിലും ചിത്രം പ്രദര്ശനത്തിനെത്തും.
 | 
‘2.0’ കേരളത്തിലെത്തിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടം; വിതരണാവകാശം സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്ക്

കൊച്ചി: തമിഴ് സൂപ്പര്‍ രജനികാന്തിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്ത ചിത്രം ‘2.0’ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടം. ചിത്രത്തിന്റെ വിതരണാവകാശം മുളകുപ്പാടം ഫിലിംസ് സ്വന്തമാക്കിയത് റെക്കോര്‍ഡ് തുകയ്ക്കാണ്. പതിനഞ്ച് കോടിക്ക് മുകളില്‍ വിതരണാവകാശം ടോമിച്ചന്‍ മുളകുപ്പാടം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തിലാകെ 450 തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. 3ഡിയിലും 2ഡിയിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

കേരളത്തില്‍ ഒരു അന്യഭാഷ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുക കൂടിയാണ് 2.0ന് ലഭിച്ചിരിക്കുന്നത്. ‘ഇന്ത്യന്‍ സിനിമ കണ്ടിട്ടുള്ള ഏറ്റവും ചിലവേറിയ ചിത്രം റോബോ 2.0 മുളകുപ്പാടം ഫിലിംസ് നവംബര്‍ 29ന് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നു. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയും പ്രാര്‍ത്ഥനകളും പ്രതീക്ഷിക്കുന്നുവെന്ന്’ ടോമിച്ചന്‍ മുളകുപ്പാടം ഫെയിസ്ബുക്കില്‍ കുറിച്ചു.

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. 600 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രം നവംബര്‍ 29നാണ് തീയറ്ററുകളിലെത്തുക.

Proud Moment…ഇന്ത്യൻ സിനിമ കണ്ടിട്ടുള്ള ഏറ്റവും ചിലവേറിയ ചിത്രം റോബോ 2.0 മുളകുപ്പാടം ഫിലിംസ് നവംബർ 29ന് കേരളത്തിൽ…

Posted by Tomichan Mulakuppadam on Thursday, November 15, 2018