‘ചിട്ടി റീ-ലോഡഡ്’; ഹോളിവുഡിനോട് കിടപിടക്കുന്ന രജനി ചിത്രം 2.0 ട്രെയിലര്‍ പുറത്തിറങ്ങി

ഹോളിവുഡ് സിനിമകളോട് കിടപിടക്കുന്ന ദൃശ്യവിരുന്നുമായി രജനികാന്ത്- ശങ്കര് കൂട്ടുക്കെട്ടില് എത്തുന്ന 2.0 യുടെ ട്രെയിലര് പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്ക്കം 3 ലക്ഷത്തിലധികം പേരാണ് ട്രെയിലര് കണ്ടത്. നേരത്തെ പുറത്തിറങ്ങിയ ടീസര് ആരാധക പ്രതീക്ഷകള്ക്ക് മങ്ങലേല്പ്പിച്ചുവെന്ന വാര്ത്തകളുണ്ടായിരുന്നു. എന്നാല് പ്രതീക്ഷക്കൊത്ത നിലവാരത്തിലാണ് ട്രെയിലര് ഒരുക്കിയിരിക്കുന്നത്. നവംബര് 29ന് ചിത്രം പ്രദര്ശനത്തിനെത്തും.
 | 

‘ചിട്ടി റീ-ലോഡഡ്’; ഹോളിവുഡിനോട് കിടപിടക്കുന്ന രജനി ചിത്രം 2.0 ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: ഹോളിവുഡ് സിനിമകളോട് കിടപിടക്കുന്ന ദൃശ്യവിരുന്നുമായി രജനികാന്ത്- ശങ്കര്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന 2.0 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കം 3 ലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്. നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ആരാധക പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷക്കൊത്ത നിലവാരത്തിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. നവംബര്‍ 29ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

ബോളിവുഡ് താരം അക്ഷയ്കുമാറാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രജനികാന്തിന്റെ നായികയായി എമി ജാക്‌സനുമെത്തും. 500 കോടി രൂപ ബജറ്റിലാണ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മൂവായിരത്തിലധികം സാങ്കേതിക പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍ ചിത്രം റിലീസിനെത്തും. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം ആദ്യദിനം തന്നെ തിയേറ്ററുകളിലെത്തും.

നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്റേതാണ് സംഗീതം. മുത്തുരാജ് ആണ് കലാസംവിധാനം. ആന്റണിയാണ് എഡിറ്റിങ്. വിഷ്വല്‍ ഇഫക്റ്റ്‌സ് ശ്രീനിവാസ് മോഹന്‍ കൈകാര്യം ചെയ്യും. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈനിങ്. ഹോളിവുഡ് ചിത്രം ട്രാന്‍സ്‌ഫോര്‍മേഴ്‌സിന്റെ ആക്ഷന്‍ ഡയറക്ടര്‍ കെന്നീ ബേറ്റ്‌സാണ് 2.0 ന്റെ ആക്ഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്.

ട്രെയിലര്‍ കാണാം.