‘ക്ഷമിക്കണം അമല, ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു’; ‘ആടൈ’യുടെ ട്രോള്‍ ഷെയര്‍ ചെയ്ത് സംവിധായകന്‍

ചെന്നൈ: അമല പോള് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടൈയുടെ വടിവേലു വേര്ഷന് സോഷ്യല് മീഡിയയില് വൈറലായതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന് രത്നകുമാര്. ആടൈയുടെ ടീസര് പുറത്തിറങ്ങി മണിക്കൂറുകള്ക്കുള്ളില് തന്നെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില് ഏറ്റവും ശ്രദ്ധേയമായത് വടിവേലു വേര്ഷനാണ്. സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമായതിനാല് ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന് ബഹുമാനിക്കുന്നു, സോറി അമല പോള് എന്നാണ് വീഡിയോ ഷെയര് ചെയ്ത് രത്നകുമാര് ഫെയിസ്ബുക്കില് കുറിച്ചത്. തമിഴിലെ ഒട്ടുമിക്ക സിനിമകളും ഇറങ്ങുന്നതിന് മുന്പ് തന്നെ ട്രോളന്മാരുടെ ആക്രമണത്തിന്
 | 
‘ക്ഷമിക്കണം അമല, ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു’; ‘ആടൈ’യുടെ ട്രോള്‍ ഷെയര്‍ ചെയ്ത് സംവിധായകന്‍

ചെന്നൈ: അമല പോള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആടൈയുടെ വടിവേലു വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകന്‍ രത്‌നകുമാര്‍. ആടൈയുടെ ടീസര്‍ പുറത്തിറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രോളുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് വടിവേലു വേര്‍ഷനാണ്.

സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്ന ചിത്രമായതിനാല്‍ ഈ അഭിപ്രായ സ്വാതന്ത്ര്യത്തെ ഞാന്‍ ബഹുമാനിക്കുന്നു, സോറി അമല പോള്‍ എന്നാണ് വീഡിയോ ഷെയര്‍ ചെയ്ത് രത്‌നകുമാര്‍ ഫെയിസ്ബുക്കില്‍ കുറിച്ചത്. തമിഴിലെ ഒട്ടുമിക്ക സിനിമകളും ഇറങ്ങുന്നതിന് മുന്‍പ് തന്നെ ട്രോളന്മാരുടെ ആക്രമണത്തിന് ഇരയാകാറുണ്ട്. വടിവേലുവിന്റെ ദൃശ്യങ്ങള്‍ വെച്ച് എഡിറ്റ് ചെയ്ത് ട്രോള്‍ രൂപത്തില്‍ അവതരിപ്പിച്ച ആടൈയുടെ ട്രോള്‍ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്.

നേരത്തെ ടീസറും വലിയ പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയിരുന്നു. ചിത്രത്തില്‍ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രത്തെയാണ് അമല പോള്‍ അവതരിപ്പിക്കുന്നത്. അര്‍ധ നഗ്‌നയായിട്ടാണ് ടീസറില്‍ അമല പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ടീസര്‍ പുറത്തിറങ്ങിയ ശേഷം ബോള്‍ഡായ നടിയെന്നാണ് ആരാധകര്‍ അമലയെ വിശേഷിപ്പിച്ചിരിക്കുന്നത്.