‘സൂപ്പര്‍ ബോള്‍ഡ് അമല’, ആടൈയിലെ നഗ്നരംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍; വീഡിയോ

ചെന്നൈ: അമല പോളിന്റെ കരിയര് ബെസ്റ്റ് ചിത്രമെന്ന ഖ്യാതി നേടിയ ആടൈയിലെ ‘സ്നീക്ക് പീക്ക്’ പുറത്തുവിട്ട് അണിയറ പ്രവര്ത്തകര്. 2.31 മിനിറ്റ് ദൈര്ഘ്യമുള്ള സീനാണ് പുറത്തു വിട്ടിരിക്കുന്നത്. അമല അവതരിപ്പിക്കുന്ന കാമിനിയെന്ന കഥാപാത്രം നഗ്നയായി ഒരു കെട്ടിടത്തില് കുടുങ്ങിക്കിടക്കുന്നതാണ് രംഗം. രണ്ട് ദിവസം മുന്പ് പ്രേക്ഷകര്ക്ക് മുന്നിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. അമലയുടെ കരിയറിലെ നിര്ണായക കഥാപാത്രമായി കാമിനി മാറുമെന്നാണ് നിരീക്ഷകര് ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രശ്നങ്ങളെ തുടര്ന്ന് സിനിമയുടെ റിലീസില് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേതുടര്ന്ന്
 | 
‘സൂപ്പര്‍ ബോള്‍ഡ് അമല’, ആടൈയിലെ നഗ്നരംഗം പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍; വീഡിയോ

ചെന്നൈ: അമല പോളിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമെന്ന ഖ്യാതി നേടിയ ആടൈയിലെ ‘സ്നീക്ക് പീക്ക്’ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. 2.31 മിനിറ്റ് ദൈര്‍ഘ്യമുള്ള സീനാണ് പുറത്തു വിട്ടിരിക്കുന്നത്. അമല അവതരിപ്പിക്കുന്ന കാമിനിയെന്ന കഥാപാത്രം നഗ്‌നയായി ഒരു കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതാണ് രംഗം. രണ്ട് ദിവസം മുന്‍പ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

അമലയുടെ കരിയറിലെ നിര്‍ണായക കഥാപാത്രമായി കാമിനി മാറുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയുടെ റിലീസില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് വെള്ളിയാഴ്ച്ചത്തെ മോണിംഗ് ഷോയും മാറ്റിനിയും മുടങ്ങിയിരുന്നു. ലോകമെമ്പാടും എഴുനൂറിലേറെ കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

രത്‌ന കുമാര്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം വിജി സുബ്രഹ്മണ്യനാണ്. പ്രദീപ് കുമാറിന്റേതാണ് സംഗീതം. വിജയ് കാര്‍ത്തിക് കണ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഷഫീഖ് മുഹമ്മദ് അലിയാണ് എഡിറ്റിംഗ്. അമല പോളിനെ കൂടാതെ രമ്യ സുബ്രമണ്യന്‍, ശ്രീ രഞ്ജിനി, വിവേക് പ്രസന്ന, രോഹിത് നന്ദകുമാര്‍, ഗോപി ജിപിആര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക