രമ്യയെ ലിപ് ലോക്ക് ചെയ്ത് അമലപോള്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ആടൈയുടെ ടീസര്‍ കാണാം

ടീസര് പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകര് ഏറ്റവും കൂടുതല് ആഘോഷമാക്കിയിരിക്കുന്നത് ആര്.ജെ രമ്യയും അമലയും തമ്മിലുള്ള ലിപ് ലോക്ക് സീനാണ്.
 | 
രമ്യയെ ലിപ് ലോക്ക് ചെയ്ത് അമലപോള്‍, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; ആടൈയുടെ ടീസര്‍ കാണാം

കൊച്ചി: അമല പോള്‍ പ്രധാന വേഷത്തിലെത്തുന്ന ആടൈയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. ആദ്യം പുറത്തിറങ്ങിയ ടീസറില്‍ നിന്നും വ്യത്യസ്തമായ മൂഡിലാണ് പുതിയ വീഡിയോ. ചിത്രത്തില്‍ വളരെ ബോള്‍ഡായ ക്യാരക്ടറിനെയാണ് അമല അവതരിപ്പിക്കുന്നത്. രത്‌നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ടീസറും വൈറലായിരുന്നു.

ടീസര്‍ പുറത്തുവന്നതിന് പിന്നാലെ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ആഘോഷമാക്കിയിരിക്കുന്നത് ആര്‍.ജെ രമ്യയും അമലയും തമ്മിലുള്ള ലിപ് ലോക്ക് സീനാണ്. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് പുറത്തുവിട്ട ട്രെയിലര്‍ അമലയുടെ കഥാപാത്രത്തെക്കുറിച്ച് സൂചന നല്‍കുന്നതാണ്. ധിക്കാരി, അധികപ്രസംഗി, കലാകാരി എന്നിങ്ങനെയാണ് ട്രെയിലറില്‍ അമല അവതരിപ്പിക്കുന്ന കാമിനിയെക്കുറിച്ച് പറയുന്നത്.

അമലയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമാകും ആടൈയിലേതെന്നാണ് തമിഴ് സിനിമാ ലോകത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ നായക കഥാപാത്രത്തെക്കുറിച്ച് ട്രെയിലറില്‍ സൂചനകളൊന്നുമില്ല. പൂര്‍ണമായും അമലയെ കേന്ദ്രീകരിച്ചാണ് പ്രൊമോഷന്‍ ജോലികളും പുരോഗമിക്കുന്നത്. തെലുങ്ക്, തമിഴ് ഭാഷകളിലായി ചിത്രം ജൂലൈ 19 ന് റിലീസ് ചെയ്യും.

ടീസര്‍ കാണാം.