ആകാശഗംഗ-2ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

രമ്യ കൃഷ്ണന്, സലിം കുമാര് ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്, സെന്തില് വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, ആരതി തുടങ്ങിയവര് ചിത്രത്തില് അഭിനയിച്ചിരിക്കുന്നു.
 | 
ആകാശഗംഗ-2ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

കൊച്ചി: വിനയന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. വിനയന്‍ തന്റെ ഒഫിഷ്യല്‍ ഫെയിസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. രമ്യ കൃഷ്ണന്‍, സലിം കുമാര്‍ ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍, സെന്തില്‍ വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, ആരതി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു.

ആകാശ് ഫിംലിസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജിബാലാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഹരിനാരായണന്റേതാണ് വരികള്‍. സമീറ സനീഷ് വസ്ത്രാലങ്കാരം നിര്‍വഹിക്കുന്നു. ഓള്‍ഡ് മോങ്ക്‌സാണ് ഡിസൈന്‍.