നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

തമിഴ്നടന് ആര്യക്കെതിരെ തിരുനെല്വേലി ജില്ലാക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ആര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അവന് ഇവന് എന്ന ചിത്രത്തില് സിങ്കമ്പട്ടി സമീന്ദാര് തീര്ത്ഥപതി രാജയെയും സൊരിമുത്തു അയ്യനാര് കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചതായി ആരോപിച്ച് നല്കിയ പരാതിയിലാണ് നടപടി.
 | 

നടന്‍ ആര്യയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

ചെന്നൈ: തമിഴ്‌നടന്‍ ആര്യക്കെതിരെ തിരുനെല്‍വേലി ജില്ലാക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ആര്യ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അവന്‍ ഇവന്‍ എന്ന ചിത്രത്തില്‍ സിങ്കമ്പട്ടി സമീന്ദാര്‍ തീര്‍ത്ഥപതി രാജയെയും സൊരിമുത്തു അയ്യനാര്‍ കോവിലിനേയും മോശമായിട്ടാണ് ചിത്രീകരിച്ചതായി ആരോപിച്ച് നല്‍കിയ പരാതിയിലാണ് നടപടി.

2012ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ സംവിധായകന്‍ ബാലയ്ക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. സിനിമയില്‍ ചില രംഗങ്ങളെ സൂചിപ്പിച്ച് തീര്‍ത്ഥപതി രാജയുടെ മകന്‍ ശങ്കര്‍ ആത്മജന്‍ അമ്പായിയാണ് ആര്യയ്ക്കും ബാലയ്ക്കുമെതിരെ പരാതി നല്‍കുന്നത്. കേസ് കോടതിയെലെത്തുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട ഹാജരാകാന്‍ ബാലയോടും ആര്യയോടും നിരവധി തവണ കോടതി ആവശ്യപ്പെട്ടിരുന്നു. വഴങ്ങാതെ വന്നതോടെയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.