കോളേജ് പരിപാടിയില്‍ അതിഥിയായെത്തിയ നടന്‍ ഡെയ്ന്‍ ഡേവിസിനെ പ്രിന്‍സിപ്പല്‍ ഇറക്കിവിട്ടു

വിദ്യാര്ത്ഥികളുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്ന്ന് കോളേജ് ഡേ ആഘോഷത്തില് വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന് ഡേവിസിനെ സ്റ്റേജില്നിന്ന് പ്രിന്സിപ്പാള് ഇറക്കി വിട്ടു. കോണ്ടോട്ടി വലിയപറമ്പ് ബ്ലോസം ആര്ട്ട്സ് ആന്റ് സയന്സ് കോളേജിലാണ് സംഭവം. പ്രിന്സിപ്പലിന്റെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നടന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കാന് കോളേജ് മാനേജ്മെന്റോ പ്രിന്സിപ്പിലോ ഇതുവരെ തയ്യാറായിട്ടില്ല.
 | 
കോളേജ് പരിപാടിയില്‍ അതിഥിയായെത്തിയ നടന്‍ ഡെയ്ന്‍ ഡേവിസിനെ പ്രിന്‍സിപ്പല്‍ ഇറക്കിവിട്ടു

കൊണ്ടോട്ടി: വിദ്യാര്‍ത്ഥികളുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോളേജ് ഡേ ആഘോഷത്തില്‍ വിശിഷ്ടാതിഥിയായി എത്തിയ നടനും അവതാരകനുമായ ഡെയ്ന്‍ ഡേവിസിനെ സ്റ്റേജില്‍നിന്ന് പ്രിന്‍സിപ്പാള്‍ ഇറക്കി വിട്ടു. കോണ്ടോട്ടി വലിയപറമ്പ് ബ്ലോസം ആര്‍ട്ട്സ് ആന്റ് സയന്‍സ് കോളേജിലാണ് സംഭവം. പ്രിന്‍സിപ്പലിന്റെ നടപടി വലിയ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നടന്ന സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ കോളേജ് മാനേജ്‌മെന്റോ പ്രിന്‍സിപ്പിലോ ഇതുവരെ തയ്യാറായിട്ടില്ല.

കോളേജ് ഡേ പരിപാടിക്കിടെ പ്രത്യേക ഡ്രസ്‌കോഡ് ഉണ്ടാകരുതെന്ന പ്രിന്‍സിപ്പലിന്റെ ഉത്തരവ് വിദ്യാര്‍ത്ഥികള്‍ അനുസരിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അനുസരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അതിഥിയെ സ്‌റ്റേജില്‍ കയറ്റില്ലെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. ഇത് കൂട്ടാക്കാതെ ഡെയ്‌നിനെ വിദ്യാര്‍ത്ഥികള്‍ സ്റ്റേജിലേക്ക് ആനയിക്കുകയും പുറത്തു പോകണമെന്ന ആവശ്യവുമായി പ്രിന്‍സിപ്പല്‍ എത്തുകയുമായിരുന്നു.

ഇതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. പിന്നീട് പോലീസ് ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ ഒതുക്കി തീര്‍ത്തതെന്നാണ് വിവരം. സിനിമാ മേഖലയില്‍ വളരെ പ്രശസ്തനായ ഒരു നടനെ അപമാനിച്ച് ഇറക്കിവിട്ട പ്രിന്‍സിപ്പലിനെതിരെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

കോളേജുകളില്‍ സാധാരണയായി ആഘോഷ പരിപാടികളില്‍ വിദ്യാര്‍ത്ഥികള്‍ ഒരേ വസ്ത്രം ധരിച്ചെത്തുന്ന പതിവുകളുണ്ട്. ഇത് അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പലിന്റെ കടുംപിടുത്തമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കറുത്ത ഡ്രസ്‌കോഡില്‍ നടന്‍ സലിം കുമാറിനെ ആനയിച്ച വര്‍ക്കല ഹാജി സിഎച്ച്എംഎം കോളേജിലെ വിദ്യാര്‍ത്ഥികളെ ജനം ടിവി അല്‍ഖൈ്വദ തീവ്രവാദികളാക്കിയത് അടുത്തിടെയാണ്.