കൈകൊണ്ട് വാരി തിന്നോളാന്‍ പറഞ്ഞേനെ!, ഷാങ്ഹായിയില്‍ ഇന്ദ്രന്‍സിനെ വലച്ച് ചോപ്സ്റ്റിക്; വീഡിയോ

ഇന്ദ്രന്സ് തന്നെ സോഷ്യല് മീഡിയയില് പങ്കുവെച്ച വീഡിയോയിലൂടെയാണ് ചോപ്സ്റ്റിക് കഥ പുറത്തുവരുന്നത്.
 | 
കൈകൊണ്ട് വാരി തിന്നോളാന്‍ പറഞ്ഞേനെ!, ഷാങ്ഹായിയില്‍ ഇന്ദ്രന്‍സിനെ വലച്ച് ചോപ്സ്റ്റിക്; വീഡിയോ

കൊച്ചി: നടന്‍ ഇന്ദ്രന്‍സിനെ വലച്ച് ചോപ്‌സിറ്റിക്. ഷാങ്ഹായിയിലെ ഒരു റസ്റ്റോറന്റിലാണ് രസകരമായ സംഭവം അരങ്ങേറിയത്. ഭക്ഷണം കഴിക്കുന്നതിനായി ഷാങ്ഹായി സ്‌റ്റൈലില്‍ ഇന്ദ്രന്‍സ് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് വെയ്റ്ററുടെ സഹായം തേടിയെങ്കിലും താരം ചോപ്സ്റ്റിക് ഉപയോഗിക്കാനാവാതെ വലഞ്ഞു.

ഇന്ദ്രന്‍സ് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ചോപ്സ്റ്റിക് കഥ പുറത്തുവരുന്നത്. പാവം, പുള്ളിക്കാരന് മലയാളം അറിയാമായിരുന്നേല്‍ എന്നോട് കൈ കൊണ്ടു വാരി കഴിച്ചോളാന്‍ പറഞ്ഞേനെയെന്നും വീഡിയോയ്ക്ക് അടിക്കുറിപ്പായി താരം കുറിച്ചു.

സംവിധായകന്‍ ഡോ. ബിജുവും ഇന്ദ്രന്‍സിനൊപ്പം റസ്റ്റോറന്റ് ടേബിളില്‍ ഇരിക്കുന്നുണ്ട്. ഷാങ്ഹായി ചലച്ചിത്ര മേളയില്‍ ഇന്ദ്രന്‍സിന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇന്ദ്രന്‍സ് മേളയിലെ വേദിയില്‍ നില്‍ക്കുന്ന ഫോട്ടോ നേരത്തെ വൈറലായിരുന്നു. ഡോ. ബിജു പങ്കുവെച്ച ചിത്രമാണ് വൈറലായത്.

ബിജു സംവിധാനം ചെയ്ത പുതിയ ചിത്രം വെയില്‍മരങ്ങള്‍ ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു. സിനിമയ്ക്ക് ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് അവാര്‍ഡാണ് ചലച്ചിത്രമേളയില്‍ നിന്ന് സ്വന്തമാക്കിയത്. ഇതോടെ ഷാങ്ഹായ് മേളയില്‍ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യന്‍ സിനിമയായി വെയില്‍ മരങ്ങള്‍. ചിത്രത്തില്‍ ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോ കാണാം.