ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ ആരാധികയ്ക്ക് പേരറിയില്ല, നാറ്റിക്കരുതെന്ന് നിവിന്‍ പോളി; വീഡിയോ

ലവ് ആക്ഷന് ഡ്രാമയുടെ ലോക്കേഷനില് വെച്ചാണ് സംഭവം നടക്കുന്നത്.
 | 
ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ ആരാധികയ്ക്ക് പേരറിയില്ല, നാറ്റിക്കരുതെന്ന് നിവിന്‍ പോളി; വീഡിയോ

കൊച്ചി: നടന്‍ നിവിന്‍ പോളിയോട് ഓട്ടോഗ്രാഫ് ചോദിക്കാനെത്തിയ കുഞ്ഞ് ആരാധികയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ ആരാധികയ്ക്ക് പക്ഷേ നിവിന്റെ പേരറിയുമായിരുന്നില്ല. കൂടെയുണ്ടായിരുന്ന കൂട്ടുകാരിയോട് ഇക്കാര്യം അവള്‍ ചോദിക്കുകയും ചെയ്തു. പക്ഷേ ഇത്തിരി ഉച്ചത്തിലായെന്ന് മാത്രം. ഇതോടെ സത്യത്തില്‍ ചമ്മിയത് നിവിന്‍ പോളി തന്നെയായിരുന്നു.

‘ഞാന്‍ ആരാണെന്ന്’ നിവിന്‍ തമാശ രൂപേണ ചോദിച്ചു. ഇത് കേട്ട് ചുറ്റും കൂടി നിന്ന സുഹൃത്തുക്കള്‍ ചിരിച്ചു. ‘അവസാനം നാറ്റിക്കല്ലേ മോളെയെന്ന്’ പറഞ്ഞാണ് നിവിന്‍ ഓട്ടോഗ്രാഫ് ആരാധികയ്ക്ക് സമ്മാനിച്ചത്. ലവ് ആക്ഷന്‍ ഡ്രാമയുടെ ലോക്കേഷനില്‍ വെച്ചാണ് സംഭവം നടക്കുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാവും നിവിന്റെ അടുത്ത സുഹൃത്തുമായ അജു വര്‍ഗീസാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

വീഡിയോ കാണാം.

 

View this post on Instagram

 

ഞാൻ ആരാണെന്ന് 🤣🤣🤣 Shooting location scenes, Chennai

A post shared by Aju Varghese (@ajuvarghese) on