സ്വവര്‍ഗ ലൈംഗികത രോഗമാണെന്ന് വാദിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് പൃഥ്വിരാജ്

സ്വവര്ഗ ലൈംഗികത രോഗമാണെന്ന് വാദിക്കുന്നവര്ക്ക് മാനസിക രോഗമാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മാധ്യമം ആഴ്ച്ച പതിപ്പിന് നല്കി അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രസ്താവന. റോഷന് ആന്ഡ്രൂസ് സംവിധാനം ചെയ്ത പൃഥ്വി ചിത്രം മുംബൈ പോലീസില് ഹോമോസെക്ഷ്യലായ ഓഫീസറുടെ റോളില് പൃഥ്വി എത്തിയിരുന്നു.
 | 
സ്വവര്‍ഗ ലൈംഗികത രോഗമാണെന്ന് വാദിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് പൃഥ്വിരാജ്

കൊച്ചി: സ്വവര്‍ഗ ലൈംഗികത രോഗമാണെന്ന് വാദിക്കുന്നവര്‍ക്ക് മാനസിക രോഗമാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. മാധ്യമം ആഴ്ച്ച പതിപ്പിന് നല്‍കി അഭിമുഖത്തിലാണ് പൃഥ്വിയുടെ പ്രസ്താവന. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത പൃഥ്വി ചിത്രം മുംബൈ പോലീസില്‍ ഹോമോസെക്ഷ്യലായ ഓഫീസറുടെ റോളില്‍ പൃഥ്വി എത്തിയിരുന്നു.

സ്വവര്‍ഗലൈംഗികത യാഥാര്‍ഥ്യമാണ്. അതൊരു അസുഖമാണ് എന്നൊക്കെ പറയുന്നവര്‍ക്കാണ് മാനസിക രോഗം. നമ്മള്‍ സിനിമയില്‍ കണ്ട് പരിചയിച്ച ഒരു സ്റ്റീരിയോ ടൈപ്പുണ്ട്. ‘മുംബൈ പോലീസ്’ എന്ന സിനിമയുടെ ഷോട്ട് വാല്യൂ എന്താണെന്ന് വെച്ചാല്‍ ആന്റണി മോസസ് എന്ന് പറയുന്ന എല്ലാവരെയും കിടുകിടാ വിറപ്പിക്കുന്ന പോലീസുകാരനെ മുഴുനീള സിനിമയില്‍ കൊണ്ടുവന്നിട്ട് അയാള്‍ ഒരു ഹോമോസെക്ഷ്യല്‍ എന്ന് പറയുന്നതാണ്. എനിക്ക് അതൊരു ഔട്ട്‌സ്റ്റാന്‍ഡിങ് ട്വിസ്റ്റായിട്ടാണ് തോന്നിയതെന്നും അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

മുംബൈയിലും ഡല്‍ഹിയിലുമൊക്കെ പോകുമ്പോള്‍ അവിടത്തെ ഫിലിംമേക്കേഴ്‌സൊക്കെ ആദ്യം സംസാരിക്കുന്നത് ‘മുംബൈ പോലീസി’നെ കുറിച്ചാണ്. ‘കായംകുളം കൊച്ചുണ്ണി’ എനിക്ക് കാണാന്‍ പറ്റിയിട്ടില്ല. പക്ഷേ, അതൊഴിച്ച് നിര്‍ത്തിയാല്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ബെസ്റ്റ് ഫിലിമാണ് ‘മുംബൈ പോലീസ്’. റോഷന്‍ എന്ന ഫിലിംമേക്കറുടെ ട്രൂ പൊട്ടന്‍ഷ്യല്‍ ഷോക്കേസ് ചെയ്ത സിനിമയാണതെന്നും താരം പറഞ്ഞു.