കേരളത്തെ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

മഴക്കെടുതിയില് തകര്ന്ന കേരളത്തെ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങളുടെ നിലപാടിനെതിരെ വിമര്ശനവുമായി നടന് സിദ്ധാര്ഥ്. 2015ല് ചെന്നൈയില് പ്രളയമുണ്ടായപ്പോള് ദേശീയ മാധ്യമങ്ങള് ഞങ്ങളോട് കാണിച്ച താല്പര്യരാഹിത്യമാണ് എനിക്ക് ഈ സമയത്ത് ഓര്മ്മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാള് വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്. എല്ലാവരും കഴിയാവുന്ന സഹായങ്ങള് നല്കണമെന്നും സിദ്ധാര്ത്ഥ് അഭ്യര്ത്ഥിച്ചു.
 | 

കേരളത്തെ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്

ചെന്നൈ: മഴക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ അവഗണിക്കുന്ന ദേശീയ മാധ്യമങ്ങളുടെ നിലപാടിനെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ്. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താല്‍പര്യരാഹിത്യമാണ് എനിക്ക് ഈ സമയത്ത് ഓര്‍മ്മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാള്‍ വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്. എല്ലാവരും കഴിയാവുന്ന സഹായങ്ങള്‍ നല്‍കണമെന്നും സിദ്ധാര്‍ത്ഥ് അഭ്യര്‍ത്ഥിച്ചു.

നേരത്തെ കേരളത്തിനെ സഹായിക്കരുതെന്ന് ആവശ്യപ്പെട്ട് സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ക്യാംപെയിന്‍ നടത്തിയിരുന്നു. ഇതിന് പിന്നാലെ ദേശീയ മാധ്യമങ്ങള്‍ ദുരന്തം കൃത്യമായ പ്രധാന്യം നല്‍കുന്നില്ലെന്ന ആരോപണം ഉയര്‍ന്നത്. സാമൂഹിക മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേയ്ക്ക് കൊണ്ടുവരണമെന്നും സിദ്ധാര്‍ഥ് വ്യക്തമാക്കിയിട്ടുണ്ട്. ദുരിത ബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രി ആരംഭിച്ച ദുരിതാശ്വാസ ഫണ്ടിലേക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും സിദ്ധാര്‍ത്ഥ് അറിയിച്ചിട്ടുണ്ട്.

ഈ സമയത്ത് നിങ്ങളുടെ ചെറിയ സഹായങ്ങള്‍ വലിയ സഹായമാകും. അത് മറ്റുള്ളവര്‍ക്കും പ്രചോദനമാകും. ദുരന്തത്തെപ്പറ്റി എല്ലാവരിലും അവബോധമുണ്ടായിരിക്കണം. നിങ്ങള്‍ എല്ലാവരും ശബ്ദമുയര്‍ത്തണം. കേരളത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.