സിനിമാ താരം സണ്ണി വെയ്ന്‍ വിവാഹിതനായി

നാളെ എറണാകുളത്ത് സിനിമാ മേഖലയിലുള്ളവര്ക്കായി റിസപ്ഷന് നടക്കും.
 | 
സിനിമാ താരം സണ്ണി വെയ്ന്‍ വിവാഹിതനായി

തൃശൂര്‍: ഗുരുവായൂരില്‍ നടന്ന ലളിതമായ ചടങ്ങില്‍ സിനിമാ താരം സണ്ണി വെയ്ന്‍ വിവാഹിതനായി. എറണാകുളത്ത് കലാ ക്ഷേത്രം എന്ന പേരില്‍ നൃത്ത അക്കാദമി നടത്തുന്ന രഞ്ജിനിയാണ് വധു. ഗുരുവായൂര്‍ അമ്പലത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. നാളെ എറണാകുളത്ത് സിനിമാ മേഖലയിലുള്ളവര്‍ക്കായി റിസപ്ഷന്‍ നടക്കും.

സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് സണ്ണി വെയ്ന്‍ മലയാള സിനിമയിലേക്ക് രംഗപ്രവേശനം ചെയ്യുന്നത്. പിന്നീട് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, ആട് ഒരു ഭീകര ജീവിയാണ്, മോസയിലെ കുതിര മീനുകള്‍, കൂതറ, നീ കോ ഞാ ചാ, ആട് 2, അലമാര, ഫ്രഞ്ച് വിപ്ലവം, പോക്കിരി സൈമണ്‍, കായംകുളം കൊച്ചുണ്ണി, ആന്‍ മരിയ കലിപ്പിലാണ് തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തു.

കോഴിക്കോട് സ്വദേശിനിയും താരത്തിന്റെ ബാല്യകാല സുഹൃത്തുമായ രഞ്ജിനിയും സണ്ണി വെയ്‌നുമായി ഏറെക്കാലം പ്രണയത്തിലായിരുന്നുവെന്നാണ് സിനിമാ ലോകത്ത് നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. മഴവില്‍ മനോരമയിലെ പ്രമുഖ ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുത്തിട്ടുള്ള വ്യക്തിയാണ് രഞ്ജിനി.

https://www.facebook.com/SunnyWayn/photos/a.355653234449282/2564209550260295/?type=3&theater