നടി ആക്രമണ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന് ദീലീപ് ഹൈക്കോടതിയില് ഹര്ജി നല്കി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. സംഭവത്തില് താന് നിരപരാധിയാണെന്നും മനപൂര്വ്വം ആരോ കുടുക്കിയതാണെന്നും ദിലീപ് ഹര്ജിയില് പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന് നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ഹര്ജിയില് ആവശ്യപ്പെട്ടിരിക്കുന്നത്.
 | 

നടി ആക്രമണ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദീലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും മനപൂര്‍വ്വം ആരോ കുടുക്കിയതാണെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നീതിയുക്തമായ അന്വേഷണം വേണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സി.ബി.ഐ അന്വേഷണം കോടതി അംഗീകരിച്ചാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കാനിരിക്കുന്ന വിചാരണ നടപടികള്‍ നിര്‍ത്തി വെക്കേണ്ടി വരും. കേസിന്റെ വിചാരണ നടപടിക്രമങ്ങള്‍ നീട്ടിവെക്കണമെന്ന് നേരത്തെ ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം കോടതി തള്ളുകയായിരുന്നു. സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 18 നാണ് അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ദിലീപ് കത്തയക്കുന്നത്.

സിബിഐ അന്വേഷണം സാധ്യമല്ലെങ്കില്‍ പുതിയൊരു ഉദ്യോഗസ്ഥ സംഘത്തെ ഉപയോഗിച്ച് കേസ് പുനരന്വേഷിക്കണമെന്നും കത്തില്‍ ദിലീപ് ആവശ്യപ്പെടുന്നു. അന്വേഷണം ഏത് വിധത്തില്‍ നടത്തണമെന്ന് ആവശ്യപ്പെടാന്‍ കേസിലെ പ്രതികള്‍ക്ക് അവകാശമില്ലെന്നിരിക്കെ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി പ്രതികൂല നിലപാട് സ്വീകരിക്കാനാവും സാധ്യത. എറണാകുളം സെഷന്‍സ് കോടതിയാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.