‘അമ്മ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു’; ഇനി സംഘടനയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഭാവന

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്ക്കെതിരെ ഗുരുതര വിമര്ശനവുമായി നടി ഭാവന. താന് ആക്രമിക്കപ്പെട്ട സംഭവത്തില് പ്രതിയായ ദിലീപിനെ സംരക്ഷിക്കാനാണ് അമ്മ ശ്രമിച്ചതെന്ന് ഭാവന ആരോപിക്കുന്നു. സംഘടനയില് നിന്ന് രാജിവെച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഭാവനയുടെ പരാമര്ശം. ദിലീപിന്റെ പേരെടുത്ത് പരാമര്ശിക്കാതെയായിരുന്നു ഭാവനയുടെ പ്രതികരണം.
 | 

‘അമ്മ ദിലീപിനെ സംരക്ഷിക്കാന്‍ ശ്രമിച്ചു’; ഇനി സംഘടനയുടെ ഭാഗമായി നില്‍ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ഭാവന

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരെ ഗുരുതര വിമര്‍ശനവുമായി നടി ഭാവന. താന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയായ ദിലീപിനെ സംരക്ഷിക്കാനാണ് അമ്മ ശ്രമിച്ചതെന്ന് ഭാവന ആരോപിക്കുന്നു. സംഘടനയില്‍ നിന്ന് രാജിവെച്ചുകൊണ്ടുള്ള കുറിപ്പിലാണ് ഭാവനയുടെ പരാമര്‍ശം. ദിലീപിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു ഭാവനയുടെ പ്രതികരണം.

മുന്‍പ് ദിലീപ് തന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയപ്പോള്‍ ‘അമ്മ’യില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിക്കാന്‍ സംഘടന തയ്യാറായിരുന്നില്ലെന്നും ഭാവന പറയുന്നു. താരസംഘടനയിലേക്ക് ദിലീപിനെ തിരികെയെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് ഭാവന ഉള്‍പ്പെടെ നാല് നടിമാരാണ് ഇന്ന് രാജിവെച്ചത്. റീമ കല്ലിങ്കല്‍, ഗീതു മോഹന്‍ ദാസ്, രമ്യാ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റുള്ളവര്‍.

ഭാവനയുടെ കത്തിന്റെ പൂര്‍ണരൂപം.

അമ്മ എന്ന സംഘടനയില്‍ നിന്ന് ഞാന്‍ രാജിവെക്കുകയാണ്. എനിക്ക് നേരെ നടന്ന ആക്രമണത്തില്‍ കുറ്റാരോപിതനായ നടനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തതു കൊണ്ടല്ല ഈ തീരുമാനം. ഇതിനു മുമ്പ് ഈ നടന്‍ എന്റെ അഭിനയ അവസരങ്ങള്‍ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോള്‍ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല. ഇത്രയും മോശപ്പെട്ട അനുഭവം എന്റെ ജീവിതത്തില്‍ ഈയിടെ ഉണ്ടായപ്പോള്‍, ഞാന്‍ കൂടി അംഗമായ സംഘടന കുറ്റാരോപിതനായ വ്യക്തിയെ സംരക്ഷിക്കാനാണ് കൂടുതല്‍ ശ്രമിച്ചത്. ഇനിയും ഈ സംഘടനയുടെ ഭാഗമായിരിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് മനസ്സിലാക്കി ഞാന്‍ രാജി വെക്കുന്നു.

എന്ന്

ഭാവന