നടി മേഘ മാത്യുവിന് കാറപകടത്തില്‍ പരിക്ക്; തലകീഴായി മറിഞ്ഞ കാറില്‍ നടി കുടുങ്ങിയത് ഒരു മണിക്കൂറോളം

നടി മേഘ മാത്യുവിന് കാറപകടത്തില് പരിക്ക്. മുളന്തുരുത്തിക്കു സമീപമാണ് അപകടമുണ്ടായത്. മേഘ ഒാടിച്ചിരുന്ന കാര് മറ്റൊരു കാറില് ഇടിച്ച് മറിയുകയായിരുന്നു. മേഘ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. സഹോദരന്റെ വിവാഹനിശ്ചയത്തില് പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു. കനത്ത മഴയില് എതിരെ വന്ന കാറുമായാണ് കൂട്ടയിടിച്ചത്. ഇടിച്ച കാര് നിര്ത്താതെ പോയി.
 | 

നടി മേഘ മാത്യുവിന് കാറപകടത്തില്‍ പരിക്ക്; തലകീഴായി മറിഞ്ഞ കാറില്‍ നടി കുടുങ്ങിയത് ഒരു മണിക്കൂറോളം

കൊച്ചി: നടി മേഘ മാത്യുവിന് കാറപകടത്തില്‍ പരിക്ക്. മുളന്തുരുത്തിക്കു സമീപമാണ് അപകടമുണ്ടായത്. മേഘ ഒാടിച്ചിരുന്ന കാര്‍ മറ്റൊരു കാറില്‍ ഇടിച്ച് മറിയുകയായിരുന്നു. മേഘ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. സഹോദരന്റെ വിവാഹനിശ്ചയത്തില്‍ പങ്കെടുക്കുന്നതിനായി എറണാകുളത്തു നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്നു. കനത്ത മഴയില്‍ എതിരെ വന്ന കാറുമായാണ് കൂട്ടയിടിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി.

അപകടത്തില്‍ തല കീഴായി മറിഞ്ഞ കാര്‍ ഒരു മണിക്കൂറോളം റോഡില്‍ കിടന്നു. രക്ഷാപ്രവര്‍ത്തനത്തിന് ആരും മുതിര്‍ന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ഫോട്ടോഗ്രാഫറാണ് മേഘയെ തിരിച്ചറിഞ്ഞ് രക്ഷിച്ചതും പിന്നീട് ആശുപത്രിയിലെത്തിച്ചതും. നടിയുടെ കൈക്ക് ചതവേറ്റിട്ടുണ്ട്. മറ്റു സാരമായ പരിക്കുകളൊന്നുമേറ്റിട്ടില്ല.

ദിലീഷ് പോത്തന്‍-ഹരീഷ് പേരടി ടീമിന്റെ ലീയാന്‍സ് എന്ന ചിത്രത്തിലാണ് മേഘ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പരിക്ക് സാരമുള്ളതല്ലാത്തതിനാല്‍ ഇന്ന് വൈകിട്ട് തന്നെ പാലക്കാട്ട് ലൊക്കേഷനിലേക്ക് മടങ്ങുമെന്നാണ് വിവരം. ഒരു മെക്‌സിക്കന്‍ അപാരത, മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളി, ആസിഫ് അലി നായകനാകുന്ന മന്ദാരം തുടങ്ങിയവയാണ് മേഘ അഭിനയിച്ച ചിത്രങ്ങള്‍.