കുമ്പളങ്ങിക്ക് ശേഷം ‘തങ്ക’വുമായി ഫഹദ് ഫാസിലും വര്‍ക്കിംഗ് ക്ലാസ് ഹീറോസും; തിരക്കഥ ശ്യാം പുഷ്‌കരന്‍

ജോജു ജോര്ജ്, ഫഹദ് ഫാസില്, ദിലീഷ് പോത്തന് തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാംപുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ.
 | 
കുമ്പളങ്ങിക്ക് ശേഷം ‘തങ്ക’വുമായി ഫഹദ് ഫാസിലും വര്‍ക്കിംഗ് ക്ലാസ് ഹീറോസും; തിരക്കഥ ശ്യാം പുഷ്‌കരന്‍

കൊച്ചി: ബോക്‌സോഫീസില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സും വര്‍ക്കിംഗ് ക്ലാസ് ഹീറോസും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചു. തങ്കം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഷഹീദ് അറഫാത്താണ്. ജോജു ജോര്‍ജ്, ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാംപുഷ്‌കരനാണ് ചിത്രത്തിന്റെ തിരക്കഥ.

ക്രൈം ഡ്രാമ കാറ്റഗറിയിലുള്ള സിനിമയാണ് തങ്കമെന്ന് ചിത്രം പ്രഖ്യാപിച്ചുകൊണ്ട് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍ വ്യക്തമാക്കി. ഗൗതം ശങ്കറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ബിജിബാലാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. വസ്ത്രാലങ്കാരം മഷര്‍ ഹംസ. ശ്യാം പുഷ്‌കരന്‍, ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, രാജന്‍ തോമസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. 2014ല്‍ ഫഹദിനെ നായകനാക്കി ഷഹീദ് അറഫാത്ത് കാര്‍ട്ടൂണ്‍ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പുറത്തിറങ്ങിയില്ല.