‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ അശ്ലീല കമന്റിന് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്റ്റ്യന്‍

ഇന്സ്റ്റഗ്രാമില് ദിലീപുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ അശ്ലീല കമന്റ് ചെയ്ത വ്യക്തിക്ക് ചുട്ട മറുപടിയുമായി യുവനടി ഐമ സെബാസ്റ്റ്യന്. നടിയുടെയും ദിലീപിന്റെയും ചിത്രത്തിന് താഴെ വ്യാജ അക്കൗണ്ടുകാരനായ യുവാവ് 'ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ' എന്നു കമന്റിട്ടത്. 'പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്' എന്നായിരുന്നു താരത്തിന്റെ മറുപടി.
 | 

‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ അശ്ലീല കമന്റിന് ചുട്ട മറുപടിയുമായി നടി ഐമ സെബാസ്റ്റ്യന്‍

കൊച്ചി: ഇന്‍സ്റ്റഗ്രാമില്‍ ദിലീപുമൊന്നിച്ചുള്ള ചിത്രത്തിന് താഴെ അശ്ലീല കമന്റ് ചെയ്ത വ്യക്തിക്ക് ചുട്ട മറുപടിയുമായി യുവനടി ഐമ സെബാസ്റ്റ്യന്‍. നടിയുടെയും ദിലീപിന്റെയും ചിത്രത്തിന് താഴെ വ്യാജ അക്കൗണ്ടുകാരനായ യുവാവ് ‘ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ’ എന്നു കമന്റിട്ടത്. ‘പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട്’ എന്നായിരുന്നു താരത്തിന്റെ മറുപടി.

Dileepettan ! ❤

A post shared by Aima Rosmy Sebastian (@aima.rosmy) on

സംഭവത്തില്‍ അശ്ലീല കമന്റിട്ട യുവാവിന് മറുപടിയുമായി നിരവധി പേരാണ് രംഗത്ത് വന്നത്. കമ്മാരസംഭവത്തിന് മിഡില്‍ ഈസ്റ്റ് പ്രമോഷനുമായി എത്തിയ സമയത്ത് എടുത്ത ചിത്രമാണ് ഐമ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നടിയും കുടുംബവും ദുബായിലാണ് താമസം. പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാനായിരുന്നു ഐമയും എത്തിയത്.

സഹനടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സൂക്ഷിക്കണമെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. എന്തായി ദിലീപിന്റെ കേസ് എന്നായിരുന്നു മറ്റു ചിലരുടെ പ്രതികരണം.

2013ല്‍ നിര്‍മിച്ച ദൂരം എന്ന സിനിമയിലൂടെയാണ് ഐമ അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് മൂന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന മോഹന്‍ലാല്‍ അവതരിപ്പിച്ച ഉലഹന്നാന്‍ എന്ന കഥാപാത്രത്തിന്റെ മകളെയാണ് ഐമ അവതരിപ്പിച്ചത്. എംബിഎ വിദ്യാര്‍ത്ഥിനിയായ ഐമ ഷാര്‍ജയിലാണ് താമസം.