അവാര്‍ഡ് തുക കൊണ്ടുവന്ന മന്ത്രിയുടെ വീട്ടില്‍ നിന്നല്ല; ജയരാജിന് മറുപടിയുമായി അലന്‍സിയര്‍

അവാര്ഡ് തുകയായി നല്കിയ പണം മന്ത്രിയുടെ വീട്ടില് നിന്നല്ല കൊണ്ടുവരുന്നതെന്ന് നടന് അലന്സിയര്. അവാര്ഡ് ബഹിഷ്കരണ വിവാദത്തില് തുക തിരിച്ചു നല്കണമെന്ന സംവിധായകന് ജയരാജിന്റെ പരാമര്ശത്തോട് പ്രതികരിക്കുകയായിരുന്നു അലന്സിയര്. അവാര്ഡ് വാങ്ങാതിരുന്നത് തെറ്റായിപ്പോയെന്നായിരുന്നു ജയരാജ് പറഞ്ഞത്.
 | 

അവാര്‍ഡ് തുക കൊണ്ടുവന്ന മന്ത്രിയുടെ വീട്ടില്‍ നിന്നല്ല; ജയരാജിന് മറുപടിയുമായി അലന്‍സിയര്‍

തിരുവനന്തപുരം: അവാര്‍ഡ് തുകയായി നല്‍കിയ പണം മന്ത്രിയുടെ വീട്ടില്‍ നിന്നല്ല കൊണ്ടുവരുന്നതെന്ന് നടന്‍ അലന്‍സിയര്‍. അവാര്‍ഡ് ബഹിഷ്‌കരണ വിവാദത്തില്‍ തുക തിരിച്ചു നല്‍കണമെന്ന സംവിധായകന്‍ ജയരാജിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അലന്‍സിയര്‍. അവാര്‍ഡ് വാങ്ങാതിരുന്നത് തെറ്റായിപ്പോയെന്നായിരുന്നു ജയരാജ് പറഞ്ഞത്.

പുരസ്‌കാരം വാങ്ങാതെ തലയുയര്‍ത്തിപ്പിടിച്ച് മടങ്ങിപ്പോന്നവര്‍ക്കൊപ്പമാണ് താനെന്ന് അലന്‍സിയര്‍ വ്യക്തമാക്കി. അതിനൊപ്പം ജയരാജിനെയും യേശുദാസിനെയും പരോക്ഷമായി അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ചിലര്‍ക്ക് അവാര്‍ഡ് എത്ര കിട്ടിയാലും പോര. അത് രോഗമാണെന്നും ചികിത്സ വേണമെന്നും അലന്‍സിയര്‍ പറഞ്ഞു.

68 പേര്‍ വിട്ടു നിന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണം വിവാദത്തിലായിരുന്നു. 11 അവാര്‍ജഡുകള്‍ മാത്രമേ പ്രസിഡന്റ് വിതരണം ചെയ്യുകയുള്ളുവെന്നും ബാക്കിയുള്ളവ മന്ത്രി സ്മൃതി ഇറാനി നല്‍കുമെന്നും അറിയിച്ചതോടെ ഫഹദ് ഫാസില്‍, പാര്‍വതി തുടങ്ങി മലയാളത്തില്‍ നിന്ന് പുരസ്‌കാരം ലഭിച്ചവരുള്‍പ്പെടെ ചടങ്ങ് ബഹിഷ്‌കരിക്കുകയായിരുന്നു.