മോഹന്‍ലാലിനെ പിന്തുണച്ചാണ് കൈചൂണ്ടി വെടിയുതിര്‍ത്തത്! വിശദീകരണവുമായി അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്ഡു ദാനച്ചടങ്ങില് മോഹന്ലാല് സംസാരിക്കുമ്പോള് കൈകൊണ്ട് വെടിയുതിര്ക്കുന്ന ആംഗ്യം കാണിച്ചത് അദ്ദേഹത്തെ പിന്തുണച്ചാണെന്ന് നടന് അലന്സിയര്. മോഹന്ലാലിനെ ചടങ്ങില് പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിന് ഭാഗമാണ് അലന്സിയറിന്റെ കളിയാക്കലെന്ന് നേരത്തെ റിപ്പോര്ട്ടുകള് പുറത്തുവന്നിരുന്നു. എന്നാല് ഈ വാര്ത്തകള് അദ്ദഹം നിഷേധിച്ചു. അങ്ങനൊരു അര്ത്ഥമുള്ള ആംഗ്യമല്ല അതെന്നും അദ്ദേഹം പറഞ്ഞു.
 | 

മോഹന്‍ലാലിനെ പിന്തുണച്ചാണ് കൈചൂണ്ടി വെടിയുതിര്‍ത്തത്! വിശദീകരണവുമായി അലന്‍സിയര്‍

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാര്‍ഡു ദാനച്ചടങ്ങില്‍ മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ കൈകൊണ്ട് വെടിയുതിര്‍ക്കുന്ന ആംഗ്യം കാണിച്ചത് അദ്ദേഹത്തെ പിന്തുണച്ചാണെന്ന് നടന്‍ അലന്‍സിയര്‍. മോഹന്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധത്തിന് ഭാഗമാണ് അലന്‍സിയറിന്റെ കളിയാക്കലെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ അദ്ദഹം നിഷേധിച്ചു. അങ്ങനൊരു അര്‍ത്ഥമുള്ള ആംഗ്യമല്ല അതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കുകയാണ് ചെയ്തത്, അല്ലാതെ പ്രതിരോധിക്കുകയായിരുന്നില്ല. കൈകൊണ്ട് കാട്ടിയ ഒരു ആംഗ്യം ഇത്രയേറെ പൊല്ലാപ്പാകുമെന്നും കരുതിയില്ല. മോഹന്‍ലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചപ്പോള്‍ അങ്ങനെ കാട്ടിയത്. അത് ഞാന്‍ നടന്നുപോകുന്നതിനിടയില്‍ കാണിച്ചതാണ്…’ അലന്‍സിയര്‍ പറഞ്ഞു.

സര്‍ക്കാസ്റ്റിക്കായി കാണിച്ചതാണ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടത്. ഇതില്‍ ഏറെ വിഷമമുണ്ട്. രാവിലെ ലാല്‍ സാറിനെ വിളിച്ചിരുന്നു. അദ്ദേഹം കാര്യങ്ങള്‍ കേട്ടു മനസിലാക്കി. ഞാന്‍ അദ്ദേഹത്തിനെതിരെ വ്യാജ ഒപ്പിട്ടട്ടില്ല, അദ്ദേഹത്തിന്റെ വീടിനുമുമ്പില്‍ റീത്തും വച്ചിട്ടില്ല. വളരെ തെറ്റായ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കപ്പെടുന്നത്. ഇത് ശരിക്കും വിഷമമുണ്ടാക്കുന്നുവെന്നും അലന്‍സിയര്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ന്യൂസാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.

കടപ്പാട്: മനോരമ ന്യൂസ്.