സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങിനിടെ മോഹന്‍ലാലിനെ ‘തോക്ക് ചൂണ്ടി’ കളിയാക്കി അലന്‍സിയര്‍

സംസ്ഥാന ചലച്ചിത്ര അവാര്ഡ് സമര്പ്പണ ചടങ്ങില് മോഹന്ലാലിനെതിരെ തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ച് നടന് അലന്സിയര് ലോപ്പസ്. സംഭവം സമൂഹ മാധ്യമങ്ങളില് ചര്ച്ചയായിട്ടുണ്ട്. മോഹന്ലാലിനെ അവാര്ഡ് ദാനച്ചടങ്ങിലെ മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് അലന്സിയറിന്റെ കളിയാക്കലെന്നാണ് സൂചന. എന്നാല് അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.
 | 

സംസ്ഥാന അവാര്‍ഡ് ദാന ചടങ്ങിനിടെ മോഹന്‍ലാലിനെ ‘തോക്ക് ചൂണ്ടി’ കളിയാക്കി അലന്‍സിയര്‍

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ ചടങ്ങില്‍ മോഹന്‍ലാലിനെതിരെ തോക്ക് ചൂണ്ടുന്ന ആംഗ്യം കാണിച്ച് നടന്‍ അലന്‍സിയര്‍ ലോപ്പസ്. സംഭവം സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. മോഹന്‍ലാലിനെ അവാര്‍ഡ് ദാനച്ചടങ്ങിലെ മുഖ്യാതിഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന്റെ ഭാഗമാണ് അലന്‍സിയറിന്റെ കളിയാക്കലെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം ഇക്കാര്യത്തോട് പ്രതികരിച്ചിട്ടില്ല.

മോഹന്‍ലാല്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ വേദിക്കരികിലെത്തി കൈവിരലുകള്‍ തോക്കുപോലെയാക്കി രണ്ടുവട്ടം വെടിയുതിര്‍ത്ത ശേഷം വേദിക്കരികിലേക്ക് നീങ്ങിയ അലന്‍സിയറിനെ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും പൊലീസും ചേര്‍ന്ന് തടയുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തെക്കുറിച്ച് കൃത്യമായി ഓര്‍മ്മയില്ലെന്നാണ് അലന്‍സിയര്‍ പ്രതികരിച്ചത്.

അലന്‍സിയര്‍ വെടിവയ്ക്കുന്നതു എ.കെ ബാലന്‍ മുഖ്യമന്ത്രിയെ കാണിച്ചു കൊടുത്തെങ്കിലും അദ്ദേഹം അത് ഗൗരവത്തിലെടുക്കാതെ ചിരിച്ചു തള്ളുകയായിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കരുതെന്ന് ജൂറി അംഗം ഡോ. ബിജു ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ ഇവരുടെ ആവശ്യം തള്ളിയ സാംസ്‌കാരിക മന്ത്രി അദ്ദേഹത്തെ പരിപാടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

കടപ്പാട്:  മനോരമ ന്യൂസ്