വി.ജെ രമ്യയുമായുള്ള ലിപ് ലോക്ക് സീനിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അമല പോള്‍

സ്ക്രിപ്റ്റില് അത്തരമൊരും രംഗമുണ്ടായിരുന്നില്ലെന്നും ചിത്രീകരണത്തിനിടയിലാണ് അത്തരമൊരു സീന് കൂട്ടിച്ചേര്ത്തുമെന്നാണ് അമല പറയുന്നത്.
 | 
വി.ജെ രമ്യയുമായുള്ള ലിപ് ലോക്ക് സീനിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അമല പോള്‍

ചെന്നൈ: തമിഴ് സിനിമയെ ഞെട്ടിച്ച ബോള്‍ഡ് കഥാപാത്രമാണ് ‘ആടൈ’യില്‍ അമല പോള്‍ അവതരിപ്പിച്ച കാമിനി. ചിത്രം തീയേറ്ററില്‍ എത്തിയതിന് പിന്നാലെ അമല നീരൂപകരുടെ പ്രശംസയും പിടിച്ചുപറ്റിയിരുന്നു. ചിത്രത്തിന്റെ ടീസര്‍ മുതല്‍ ഏറ്റവും ചര്‍ച്ചയായ സീനായിരുന്നു അമലയും വി.ജെ. രമ്യയുമായുള്ള ലിപ് ലോക്ക്. ബാറില്‍ വെച്ച് ഇരുവരും ചുംബിക്കുന്ന സീന്‍ നേരത്തെ ടീസറിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.

സ്‌ക്രിപ്റ്റില്‍ അത്തരമൊരും രംഗമുണ്ടായിരുന്നില്ലെന്നും ചിത്രീകരണത്തിനിടയിലാണ് അത്തരമൊരു സീന്‍ കൂട്ടിച്ചേര്‍ത്തുമെന്നാണ് അമല പറയുന്നത്. ബാറിലെ സീനില്‍ ചുംബന രംഗം യോജിക്കുമെന്ന് വ്യക്തമായതിനാലാണ് അത്തരമൊരു ബോള്‍ഡായ തീരുമാനമെടുത്തതെന്നും അമല വ്യക്തമാക്കി. ഇതില്‍ ലൈംഗികമായി ഒന്നുമില്ല. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമെന്നും അമല കൂട്ടിച്ചേര്‍ത്തു.

കാമിനി തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ്. സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ തന്നെ അത് ചെയ്യണമെന്ന് തോന്നിയിരുന്നു. വ്യാജ ഫെമിനിസ്റ്റ് തിരക്കഥകളുമായി ഏറെപ്പേര്‍ എത്തുന്ന കാലമാണ്. പക്ഷേ കാമിനി അത്തരമൊരു കഥാപാത്രമല്ലെന്നും അമല പറഞ്ഞു.