സംവിധായകനെതിരെ മീടു വെളിപ്പെടുത്തലുമായി നടി അമല പോള്‍; തമിഴ് സിനിമാ ലോകം വീണ്ടും വിവാദത്തില്‍

തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ച് തുടര്ച്ചയായ മീടു വെളിപ്പെടുത്തലുകള്. നടന് അര്ജുനും ഗാനരചയിതാവ് വൈരമുത്തുവിനും പിന്നാലെ സംവിധായകന് സൂസി ഗണേശനും വിവാദക്കുരുക്കില്. മലയാളി നടിയും തമിഴിലെ തിരക്കേറിയ താരവുമായ അമല പോളാണ് സൂസി ഗണേഷനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ സൂസി ഗണേഷനെതിരെ ലീന മണിമേഖല ആരോപണമുന്നയിച്ചിരുന്നു.
 | 

സംവിധായകനെതിരെ മീടു വെളിപ്പെടുത്തലുമായി നടി അമല പോള്‍; തമിഴ് സിനിമാ ലോകം വീണ്ടും വിവാദത്തില്‍

ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പിടിച്ചുലച്ച് തുടര്‍ച്ചയായ മീടു വെളിപ്പെടുത്തലുകള്‍. നടന്‍ അര്‍ജുനും ഗാനരചയിതാവ് വൈരമുത്തുവിനും പിന്നാലെ സംവിധായകന്‍ സൂസി ഗണേശനും വിവാദക്കുരുക്കില്‍. മലയാളി നടിയും തമിഴിലെ തിരക്കേറിയ താരവുമായ അമല പോളാണ് സൂസി ഗണേഷനെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. നേരത്തെ സൂസി ഗണേഷനെതിരെ ലീന മണിമേഖല ആരോപണമുന്നയിച്ചിരുന്നു.

തിരുട്ടുപയലെ 2 എന്ന ചിത്രത്തിനിടെയാണ് സംഭവം. തന്റെ ശരീരത്തില്‍ സൂസി ഗണേശന്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. വലിയ മാനസിക പീഡനമാണ് ഉണ്ടായത്. ഒരോ ദിവസവും സെറ്റിലെത്തിയത് ഭയത്തോടെയാണെന്നും അമല പറഞ്ഞു. ലീന മണിമേഖലയുടെ ആരോപണങ്ങള്‍ക്ക് താന്‍ പൂര്‍ണ പിന്തുണ നല്‍കുന്നതായി വ്യക്തമാക്കിയാണ് അമല കാര്യങ്ങള്‍ വിവരിക്കുന്നത്. ഇത്തരക്കാര്‍ വീട്ടില്‍ മകളോടും ഭാര്യയോടും പെരുമാറുന്നത് വ്യത്യസ്തമായിട്ടാണ്. എന്നാല്‍ സെറ്റിലെത്തുമ്പോള്‍ സഹപ്രവര്‍ത്തകരോട് തങ്ങളുടെ അധികാരമുപയോഗിച്ച് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുകയും ചെയ്യുമെന്ന് അമല പറയുന്നു.

നേരത്തെ ലീനയുടെ പരാതി വ്യാജമാണെന്ന് സൂസി ഗണേശന്‍ പറഞ്ഞിരുന്നു. എന്നാല്‍ അമല കൂടി വെളിപ്പെടുത്തല്‍ നടത്തിയതോടെ കുരുക്കിലകപ്പെട്ടിരിക്കുകയാണ് സൂസി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ വിഷയത്തില്‍ നടികര്‍ സംഘം ഇടപെടുമെന്നാണ് സൂചന. നടികര്‍ സംഘത്തിന് അമല ഔദ്യോഗികമായ പരാതി നല്‍കിയിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.

#MeToo #MeTooIndia #LeenaManimekalai #susiganesan

Posted by Amala Paul on Wednesday, October 24, 2018