അമ്മ മഴവില്ല് മെഗാ ഷോയുടെ പിന്നാമ്പുറ കാഴ്ച്ചകള്‍; ലിച്ചിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ കാണാം

മലയാള സിനിമാ താര സംഘടനയായ അമ്മയും മഴവില്ല് മനോരമയും ഒന്നിച്ച് നടത്തിയ അമ്മ മഴവില്ല് എന്ന മെഗാഷോയ്ക്ക് വേണ്ടി വന് തയ്യാറെടുപ്പുകളാണ് അണിയറ പ്രവര്ത്തകര് നടത്തിയത്. ഈ തയ്യാറെടുപ്പുകള് തന്നെയാണ് മെഗാ ഷോ വലിയ വിജയം നേടുന്നതില് നിര്ണായക പങ്ക് വഹിച്ചതും. 100 ലേറെ താരങ്ങള് അണിനിരന്ന പരിപാടിയ്ക്കായി ദിവസങ്ങള് നീണ്ട തയ്യാറെടുപ്പുകളും പരിശീലനവുമാണ് താരങ്ങള് നടത്തിയത്.
 | 

അമ്മ മഴവില്ല് മെഗാ ഷോയുടെ പിന്നാമ്പുറ കാഴ്ച്ചകള്‍; ലിച്ചിയുടെ തകര്‍പ്പന്‍ ഡാന്‍സ്; വീഡിയോ കാണാം

കൊച്ചി: മലയാള സിനിമാ താര സംഘടനയായ അമ്മയും മഴവില്ല് മനോരമയും ഒന്നിച്ച് നടത്തിയ അമ്മ മഴവില്ല് എന്ന മെഗാഷോയ്ക്ക് വേണ്ടി വന്‍ തയ്യാറെടുപ്പുകളാണ് അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. ഈ തയ്യാറെടുപ്പുകള്‍ തന്നെയാണ് മെഗാ ഷോ വലിയ വിജയം നേടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതും. 100 ലേറെ താരങ്ങള്‍ അണിനിരന്ന പരിപാടിയ്ക്കായി ദിവസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകളും പരിശീലനവുമാണ് താരങ്ങള്‍ നടത്തിയത്.

മെഗാ ഷോയുടെ പിന്നാമ്പുറ കാഴ്ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു. അങ്കമാലി ഡയറീസിലൂടെ മലയാളികളുടെ മനസ്സുകളെ ആകര്‍ഷിച്ച ലിച്ചി എന്ന അന്ന രാജനും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രശസ്തയായ നിമിഷ സജയനും ആദിയിലെ നായിക അദിതി രവിയും അമ്മ മഴവില്ല് എന്ന മെഗാഷോയില്‍ ഒന്നിച്ച് അവതരിപ്പിച്ച നൃത്തത്തിന്റെ പരിശീലന വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

നേരത്തെ സൂപ്പര്‍ താരങ്ങളുടെ വീഡിയോയും സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. സിദ്ദിഖ് സംവിധാനം ചെയ്ത മെഗാ ഷോയ്ക്ക് ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.

വീഡിയോ കാണാം.