സിനിമ ചിത്രീകരണത്തിനിടെ താരങ്ങള്‍ തമ്മിലടിച്ചു; ആസിഫ് അലി അപര്‍ണ ബാലമുരളിക്കും മര്‍ദ്ദനം

സിനിമാ ലോക്കേഷനില് താരങ്ങള് തമ്മിലടിച്ചു. ആസിഫ് അലി അപര്ണ മുരളി തുടങ്ങി നിരവധി താരങ്ങള്ക്ക് മര്ദ്ദനം. സെറ്റില് അടിയുണ്ടാതിനെത്തുടര്ന്ന് ഷൂട്ടിങ് നിര്ത്തിവെച്ചു. നവാഗതനായ മൃദുല് നായര് സംവിധാനം ചെയ്യുന്ന ചിത്രം ബിടെക്കിന്റെ സെറ്റിലാണ് സംഭവം. ബംഗളുരു ഫ്രീഡം പാര്ക്കില് നടന്ന ചിത്രീകരണത്തിനിടെയായിരുന്നു അടിപിടി.
 | 

സിനിമ ചിത്രീകരണത്തിനിടെ താരങ്ങള്‍ തമ്മിലടിച്ചു; ആസിഫ് അലി അപര്‍ണ ബാലമുരളിക്കും മര്‍ദ്ദനം

ബംഗളുരു: സിനിമാ ലോക്കേഷനില്‍ താരങ്ങള്‍ തമ്മിലടിച്ചു. ആസിഫ് അലി അപര്‍ണ മുരളി തുടങ്ങി നിരവധി താരങ്ങള്‍ക്ക് മര്‍ദ്ദനം. സെറ്റില്‍ അടിയുണ്ടാതിനെത്തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിടെക്കിന്റെ സെറ്റിലാണ് സംഭവം. ബംഗളുരു ഫ്രീഡം പാര്‍ക്കില്‍ നടന്ന ചിത്രീകരണത്തിനിടെയായിരുന്നു അടിപിടി.

400ഓളം ജൂനിയര്‍ ആര്‍ടിസ്റ്റുകളെ വെച്ച് ഒരു സമര രംഗം ചിത്രീകരിക്കുന്നതിനിടെ പൊലീസ് വേഷത്തിലായിരുന്ന ജുനിയര്‍ ആര്‍ടിസ്റ്റുകളില്‍ ചിലര്‍ യഥാര്‍ഥ പൊലീസുകാരായി മാറിയതാണ് അടിയുണ്ടാകാന്‍ കാരണം. ചിത്രത്തില്‍ ലാത്തിചാര്‍ജ് രംഗം ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ജൂനിയര്‍ ആര്‍ടിസ്റ്റുകളില്‍ ചിലര്‍ യഥാര്‍ഥ പൊലീസുകാരായി മാറി താരങ്ങളെ മര്‍ദ്ദിച്ചു. അടി കാര്യത്തിലായതോടെ ബിടെകിന്റെ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.

ആസിഫ് അലിയെ കൂടാതെ ശ്രീനാഥ് ഭാസി, അജുവര്‍ഗീസ്, സൈജു കുറുപ്പ്, അലന്‍സിയര്‍, അപര്‍ണ ബാലമുരളി എന്നിവരാണ് സെറ്റിലുണ്ടായിരുന്നത്. ഇവര്‍ക്കെല്ലാവര്‍ക്കും ജൂനിയര്‍ ആര്‍ടിസ്റ്റുകളുടെ കൈയ്യില്‍ നിന്നും തല്ലു കിട്ടിയതായാണ് സുചന. താരങ്ങളെ തല്ലിയതിനെത്തുടര്‍ന്ന് സംവിധായകന്‍ ദേഷ്യപ്പെട്ടു ഇതില്‍ പ്രകോപിതരായ ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ ലോക്കേഷനിലുണ്ടായ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൊലീസെത്തിയാണ് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കിയത്.