ഡബ്ല്യുസിസി വളരുന്നത് തങ്ങളുടെ ചോര ഊറ്റിക്കുടിച്ച്; രൂക്ഷപ്രതികരണവുമായി ബാബുരാജ്

വിമണ് ഇന് സിനിമാ കളക്ടീവിനെതിരെ രൂക്ഷവിമര്ശനവുമായി നടന് ബാബുരാജ്. 'അമ്മ' എന്ന സംഘടനയെ നാല് കഷണമാക്കിയത് ഡബ്ല്യുസിസിയാണെന്ന് ബാബുരാജ് പ്രതികരിച്ചു. എ.എം.എം.എ ഭാരവാഹികളുടെ വാര്ത്താ സമ്മേളനത്തിലായിരുന്നു ബാബുരാജിന്റെ പ്രസ്താവന. നേരത്തെ നടിമാര് എന്നല്ലാതെ അവരുടെ പേര് വിളിക്കാന് ഉദ്ദേശമില്ലെന്നായിരുന്നു സംഘടനയുടെ പ്രസിഡന്റ് മോഹന്ലാല് വ്യക്തമാക്കിയത്.
 | 

ഡബ്ല്യുസിസി വളരുന്നത് തങ്ങളുടെ ചോര ഊറ്റിക്കുടിച്ച്; രൂക്ഷപ്രതികരണവുമായി ബാബുരാജ്

കൊച്ചി: വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ ബാബുരാജ്. ‘അമ്മ’ എന്ന സംഘടനയെ നാല് കഷണമാക്കിയത് ഡബ്ല്യുസിസിയാണെന്ന് ബാബുരാജ് പ്രതികരിച്ചു. എ.എം.എം.എ ഭാരവാഹികളുടെ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബാബുരാജിന്റെ പ്രസ്താവന. നേരത്തെ നടിമാര്‍ എന്നല്ലാതെ അവരുടെ പേര് വിളിക്കാന്‍ ഉദ്ദേശമില്ലെന്നായിരുന്നു സംഘടനയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കിയത്.

അമ്മ എന്ന തങ്ങളുടെ സംഘടനയെ പലരും ഇപ്പോള്‍ പറയുന്നത് എ.എം.എം.എ എന്നാണ്. ഇതിന് കാരണം ഡബ്ലുസിസിയാണ്. അവര്‍ക്ക് അനുകൂലമായി സംസാരിച്ചത് പലപ്പോഴും അവര്‍ മനസ്സിലാക്കിയത് വേറെ രീതിയില്‍. അക്രമത്തിനിരയായ നടിയോട് അവര്‍ സംസാരിക്കുന്നുണ്ടോ എന്ന കാര്യം പോലും സംശയമാണ്. ഇവര്‍ തങ്ങള്‍ക്കുണ്ടാക്കുന്ന പ്രശ്നം വലുതാണ്. അമ്മയെ എ.എം.എം.എ ആക്കിയത് ഇത്തരത്തിലൊന്നാണെന്നും ബാബുരാജ് പറഞ്ഞു

ഡബ്ല്യുസിസി വളരുന്നത് തങ്ങളുടെ ചോര ഊറ്റിക്കുടിച്ചാണെന്നും ബാബുരാജ് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയ്ക്ക് പ്രത്യേക പരിഗണന നല്‍കില്ലെന്ന് നേരത്തെ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എല്ലാവരും ഒരുപോലെയാണ്. പ്രളയം വന്നതുകൊണ്ടാണ് തീരുമാനമെടുക്കാന്‍ വൈകിയത്. രാജിവെച്ചു പോയവരെ തിരിച്ചെടുക്കേണ്ടി വരുന്നത് ആദ്യമായാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചനകളും സമയവും ആവശ്യമാണ്. എല്ലാ കാര്യങ്ങളും പെട്ടന്ന് തീരുമാനമെടുക്കാന്‍ കഴിയില്ല. അതിന് ചട്ടങ്ങളുണ്ടെന്നും ലാല്‍ പറഞ്ഞു.