തേജസ്വിനി ആദ്യമായി ബാലഭാസ്‌കറിന്റെ സംഗീതനിശ കാണാനെത്തിയപ്പോള്‍! വേദനിപ്പിക്കുന്ന നിമിഷങ്ങള്‍; വീഡിയോ കാണാം

സംഗീതലോകം ഏറെ ഞെട്ടലോടെയാണ് വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും രണ്ട് വയസുകാരിയായ മകള് തേജസ്വിനി ബാലയുടെയും മരണവാര്ത്ത കേട്ടത്. സുഹൃത്തുക്കള്ക്ക് ഇതുവരെ അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന് കഴിഞ്ഞിട്ടില്ല. ആദ്യമായി തേജസ്വിനി ബാല ബാലഭാസ്കറിന്റെ പരിപാടി കാണാനെത്തിയപ്പോള് മകള്ക്ക് വേണ്ടി തനിക്ക് പ്രിയപ്പെട്ട രാഗത്തില് ബാലു വയലിന് വായിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ അപൂര്വ്വം നിമിഷങ്ങളിലൊന്നായ ഈ സംഭവത്തിന്റെ വീഡിയോ ബാലുവിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദിയാണ് പുറത്തുവിട്ടിരിക്കുന്നത്.
 | 

തേജസ്വിനി ആദ്യമായി ബാലഭാസ്‌കറിന്റെ സംഗീതനിശ കാണാനെത്തിയപ്പോള്‍! വേദനിപ്പിക്കുന്ന നിമിഷങ്ങള്‍; വീഡിയോ കാണാം

കൊച്ചി: സംഗീതലോകം ഏറെ ഞെട്ടലോടെയാണ് വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും രണ്ട് വയസുകാരിയായ മകള്‍ തേജസ്വിനി ബാലയുടെയും മരണവാര്‍ത്ത കേട്ടത്. സുഹൃത്തുക്കള്‍ക്ക് ഇതുവരെ അദ്ദേഹത്തിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല. ആദ്യമായി തേജസ്വിനി ബാല ബാലഭാസ്‌കറിന്റെ പരിപാടി കാണാനെത്തിയപ്പോള്‍ മകള്‍ക്ക് വേണ്ടി തനിക്ക് പ്രിയപ്പെട്ട രാഗത്തില്‍ ബാലു വയലിന്‍ വായിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബജീവിതത്തിലെ അപൂര്‍വ്വം നിമിഷങ്ങളിലൊന്നായ ഈ സംഭവത്തിന്റെ വീഡിയോ ബാലുവിന്റെ സുഹൃത്തായ മെന്റലിസ്റ്റ് ആദിയാണ് പുറത്തുവിട്ടിരിക്കുന്നത്.

ഇരുവരുടെയും മരണവാര്‍ത്തയോളം തന്നെ വേദനപ്പിക്കുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍. മകളെ സദസിന് പരിചയപ്പെടുത്തിയ ശേഷം അവള്‍ക്കായി രണ്ടുവരി!. ഇതുവരെ സ്വകാര്യ അഹങ്കാരമായി കൊണ്ടു നടന്ന ഈ വീഡിയോ റിലീസ് ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആദി ഷെയര്‍ ചെയ്തത്. 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ബാലഭാസ്‌കര്‍-ലക്ഷ്മി ദമ്പതികള്‍ക്ക് തേജസ്വിനി പിറക്കുന്നത്. ബാലുവിന്റെയും മകളുടെയും ബന്ധം വിവരിക്കാന്‍ ഈ വീഡിയോ തന്നെ ധാരാളമാണ്.

വീഡിയോ കാണാം.

Forever Love Balu and Jaani

ചിതാഭസ്മമൊഴുക്കി…ഇത് സ്വകാര്യ അഹങ്കാരമായി കരുതി വച്ചിരുന്നതാണ്.Forever Love Balu and Jaani

Posted by Mentalist Aathi on Sunday, October 7, 2018