‘ഷമിതാബ്’ ട്രെയ്‌ലർ പുറത്തിറങ്ങി

അമിതാബ് ബച്ചനെയും ധനുഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആർ.ബൽക്കി സംവിധാനം ചെയ്യുന്ന ഷമിതാബിന്റെ ട്രെയിലർ പുറത്തിറങ്ങി. 'പാ' എന്ന ചിത്രത്തിന് ശേഷം ബിഗ് ബിയെ നായകനാക്കി ബൽക്കിയൊരുക്കുന്ന ചിത്രമാണിത്.
 | 

‘ഷമിതാബ്’ ട്രെയ്‌ലർ പുറത്തിറങ്ങി

 

അമിതാബ് ബച്ചനെയും ധനുഷിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ആർ.ബൽക്കി സംവിധാനം ചെയ്യുന്ന ഷമിതാബിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘പാ’ എന്ന ചിത്രത്തിന് ശേഷം ബിഗ് ബിയെ നായകനാക്കി ബൽക്കിയൊരുക്കുന്ന ചിത്രമാണിത്. ബിഗ് ബിയുടെ വ്യത്യസ്ത ഗെറ്റപ്പും പഞ്ച് ഡയലോഗുകളുമാണ് ഷമിതാബിന്റെ ഹൈലൈറ്റ്. കമലഹാസന്റെ ഇളയ മകൾ അക്ഷരഹാസൻ നായികയായി അരങ്ങേറുന്ന ചിത്രം കൂടിയാണ് ഷമിതാബ്.

ഇളയരാജയാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഇളയരാജയുടെ ഈണത്തിൽ ബിഗ് ബി പാടിയ ഗാനവും യൂട്യൂബിൽ ഹിറ്റായിരുന്നു. രാഞ്ച്‌നയുടെ വിജയത്തിനുശേഷം ധനുഷ് നായകനാകുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ് ഷമിതാബ്. ബച്ചനും രേഖയും ഒരുമിച്ചെത്തുന്നു എന്നതായിരുന്ന ചിത്രത്തെ ചുറ്റിപറ്റി പുറത്തുവന്ന വാർത്ത. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചുള്ള രംഗങ്ങൾ ചിത്രത്തിലില്ലെന്ന് ബച്ചൻ മാധ്യമങ്ങളെ അറിയിച്ചു.

ഫെബ്രുവരി ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ട്രെയിലർ കാണാം.