നടൻ സൽമാൻ ഖാനെതിരെ സാക്ഷിമൊഴി

വാഹനാപകട കേസിൽ നടൻ സൽമാൻ ഖാനെതിരെ സാക്ഷി. വാഹനമോടിച്ചത് സൽമാൻ തന്നെയാണെന്നാണ് സാക്ഷിമൊഴി. അലക്ഷ്യമായി വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.
 | 
നടൻ സൽമാൻ ഖാനെതിരെ സാക്ഷിമൊഴി

മുംബൈ: വാഹനാപകട കേസിൽ നടൻ സൽമാൻ ഖാനെതിരെ സാക്ഷി. വാഹനമോടിച്ചത് സൽമാൻ തന്നെയാണെന്നാണ് സാക്ഷിമൊഴി. അലക്ഷ്യമായി വാഹനമോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചിരുന്നു.

2002 സെപ്റ്റംബർ 28നാണ് കേസിനാസ്പദമായ സംഭവം. മദ്യ ലഹരിയിലായിരുന്ന താരം ഓടിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ കാർ മുംബൈ ബാന്ദ്രയിൽ വഴിയിൽ ഉറങ്ങി കിടന്ന ആളുകളുടെ ദേഹത്തു കൂടി കയറുകയായിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വണ്ടി ഓടിച്ചു കയറ്റിയത് സൽമാൻ ഖാൻ തന്നെയാണെന്നും അപകടശേഷം സൽമാൻ കാറിൽ നിന്നിറങ്ങി ഓടുന്നത് കണ്ടതായും സാക്ഷികൾ കോടതിയിൽ വ്യക്തമാക്കി. വർഷങ്ങളായി സൽമാന്റെ അഭിഭാഷകൻ വാദിച്ചിരുന്നത് സൽമാനല്ല വണ്ടി ഓടിച്ചതെന്നായിരുന്നു. സൽമാനെതിരെയുള്ള കുറ്റം തെളിഞ്ഞാൽ നരഹത്യയ്ക്ക് പത്ത് വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കാവുന്ന വകുപ്പുണ്ട്.