ഗോവൻ ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു

45-ാംമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. 30 വരെ നീളുന്ന മേളയുടെ ഉദ്ഘാടനം ഇന്ത്യൻ താര രാജാക്കന്മാരായ രജനീകാന്തും അമിതാഭ് ബച്ചനും ചേർന്ന് നിർവഹിച്ചു. വൈകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. സെന്റിനറി അവാർഡ് ഫോർ ദി ഇന്ത്യൻ ഫിലിം പേഴ്സണാലിറ്റി ഓഫ് ദി ഇയർ പുരസ്കാരം രജനീകാന്തിന് സമ്മാനിച്ചു.
 | 

ഗോവൻ ചലച്ചിത്രോത്സവത്തിന് തിരി തെളിഞ്ഞു
പനാജി: 45-ാംമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് തിരിതെളിഞ്ഞു. 30 വരെ നീളുന്ന മേളയുടെ ഉദ്ഘാടനം ഇന്ത്യൻ താര രാജാക്കന്മാരായ രജനീകാന്തും അമിതാഭ് ബച്ചനും ചേർന്ന് നിർവഹിച്ചു. വൈകിട്ട് ശ്യാമപ്രസാദ് മുഖർജി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടന ചടങ്ങുകൾ. സെന്റിനറി അവാർഡ് ഫോർ ദി ഇന്ത്യൻ ഫിലിം പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം രജനീകാന്തിന് സമ്മാനിച്ചു.

ഇറാനിയൻ സംവിധായകൻ മൊഹസീൻ മക്മൽ ബഫിന്റെ ദ പ്രസിഡന്റ് ആയിരുന്നു ഉദ്ഘാടന ചിത്രം. 1983, നോർത്ത് 24 കാതം, ഞാൻ സ്റ്റീവ് ലോപ്പസ്, ദൃശ്യം, മുന്നറിയിപ്പ്, ഞാൻ, സ്വപാനം തുടങ്ങിയ ചിത്രങ്ങൾ ഇന്ത്യൻ പനോരമയിൽ പ്രദർശിപ്പിക്കും. എലിസബത്ത് ഏകാദശി ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. അഞ്ച് വിഭാഗങ്ങളിലായി നടക്കുന്ന മേളയിൽ 75 രാജ്യങ്ങളിൽ നിന്നായി 220 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോകസിനിമ വിഭാഗത്തിൽ 61 ചിത്രങ്ങളും ഫെസ്റ്റിവൽ കലിഡോസ്‌കോപ്പിൽ 20 സിനിമയുമുണ്ട്. കുട്ടികളുടേതടക്കമുള്ള ഇതര വിഭാഗങ്ങളിൽ 90 ചിത്രങ്ങൾ പ്രദർശിപ്പിക്കും.