റഹ്മാൻ നിർമ്മിക്കുന്ന സിനിമയിൽ സംഗീതത്തിന് പ്രാധാന്യം

രണ്ട് ഓസ്കാറുകൾ സ്വന്തമാക്കിയിട്ടുള്ള എ ആർ റഹ്മാൻ നമ്മുടെ സ്വകാര്യ അഹങ്കാരമാണ്. സംഗീതത്തിലൂടെ ലോകം കീഴടക്കിയ റഹ്മാൻ സിനിമാ നിർമ്മാണത്തിലേയ്ക്ക് കടക്കുന്നു എന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. തന്റെ സിനിമയെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റഹ്മാൻ. താൻ നിർമ്മിക്കുന്നത് സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും ആദ്യമായി നിർമ്മിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ജോലികൾ അടുത്തമാസം തുടങ്ങുമെന്നും റഹ്മാൻ അറിയിച്ചു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ റഹ്മാൻ പുറത്ത് വിട്ടില്ല.
 | 
റഹ്മാൻ നിർമ്മിക്കുന്ന സിനിമയിൽ സംഗീതത്തിന് പ്രാധാന്യം

രണ്ട് ഓസ്‌കാറുകൾ സ്വന്തമാക്കിയിട്ടുള്ള എ ആർ റഹ്മാൻ നമ്മുടെ സ്വകാര്യ അഹങ്കാരമാണ്. സംഗീതത്തിലൂടെ ലോകം കീഴടക്കിയ റഹ്മാൻ സിനിമാ നിർമ്മാണത്തിലേയ്ക്ക് കടക്കുന്നു എന്നുള്ള വാർത്തകൾ പുറത്ത് വന്നിരുന്നു. തന്റെ സിനിമയെ പറ്റി കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിരിക്കുകയാണ് റഹ്മാൻ. താൻ നിർമ്മിക്കുന്നത് സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രമായിരിക്കുമെന്നും ആദ്യമായി നിർമ്മിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ജോലികൾ അടുത്തമാസം തുടങ്ങുമെന്നും റഹ്മാൻ അറിയിച്ചു. എന്നാൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ റഹ്മാൻ പുറത്ത് വിട്ടില്ല.

സിനിമ നിർമ്മാണത്തിലൂടെ വലിയൊരു ഉത്തരവാദിത്വമാണ് ഏറ്റെടുത്തിട്ടുള്ളത് എന്നറിയാം. എനിക്ക് മുമ്പേ സംഗീതസംവിധാനത്തിൽ നിന്ന് സിനിമാ നിർമ്മാണത്തിലേയ്ക്കും സംവിധാനത്തിലേയ്ക്കും കടന്ന വിശാൽ ഭരദ്വാജിന്റെ അനുഭവം ആത്മവിശ്വാസമാണ് നൽകുന്നതെന്നും എന്നാൽ സംവിധാനത്തിലേയ്ക്ക് കടക്കാൻ ഒരു താൽപര്യവുമില്ലെന്നും റഹ്മാൻ പറഞ്ഞു.

റോജ എന്ന മണിരത്‌നം ചിത്രത്തിന് സംഗീതം നൽകിക്കൊണ്ട് തന്റെ സംഗീതസംവിധാന ജീവിതം ആരംഭിച്ച റഹ്മാന് ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സംഗീതസംവിധായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ സംഗീതസംവിധായകനായ റഹ്മാന് രണ്ട് ഓസ്‌കാറുകൾ, രണ്ട് ഗ്രാമി പുരസ്‌കാരങ്ങൾ, ഒരു ബാഫ്റ്റ പുരസ്‌കാരം, നാല് ദേശീയ പുരസ്‌കാരങ്ങൾ, പതിനഞ്ച് ഫിലിം ഫെയർ പുരസ്‌കാരങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.