ഷാരൂഖിന് ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്

ബോളീവുഡില് ട്വിറ്റര് ഫോളോവേഴ്സിന്റെ പേരിലുള്ള ആരാധകരുടെ അവകാശവാദങ്ങള്ക്ക് പുതിയൊരു കണക്കുകൂടി. ഷാരൂഖ് ഖാന് ഒരു കോടി ഫോളോവേഴ്സുമായി രണ്ടാം സ്ഥാനത്തെത്തിയതാണ് പുതിയ വാര്ത്ത.
 | 

ഷാരൂഖിന് ട്വിറ്ററില്‍ ഒരു കോടി ഫോളോവേഴ്‌സ്
ന്യൂഡല്‍ഹി: ബോളീവുഡില്‍ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ പേരിലുള്ള ആരാധകരുടെ അവകാശവാദങ്ങള്‍ക്ക് പുതിയൊരു കണക്കുകൂടി. ഷാരൂഖ് ഖാന്‍ ഒരു കോടി ഫോളോവേഴ്‌സുമായി രണ്ടാം സ്ഥാനത്തെത്തിയതാണ് പുതിയ വാര്‍ത്ത. ഒന്നാം സ്ഥആനം പതിവു പോലെ ബിഗ്ബി അമിതാഭി ബച്ചന് തന്നെ. അമിതാബ് ബച്ചന് ഔരു കോടി പതിനഞ്ച് ലക്ഷം ഫോളോവേഴ്‌സ് ആണ് ട്വിറ്ററില്‍ ഉള്ളത്.

ഫേസ്ബുക്കിലും ഷാറൂഖ് പിന്നിലല്ല. അദ്ദേഹത്തിന്റെ പേജിന് നിലവില്‍ ഒരു കോടി ഇരുപത് ലക്ഷം ലൈക്കുകളാണ് ഉള്ളത്. ബോളിവുഡിലെ മറ്റു താരങ്ങളായ ആമിര്‍ ഖാന് 96 ലക്ഷത്തോളം ഫോളോവേഴ്‌സും സല്‍മാന്‍ ഖാന് 92 ലക്ഷത്തോളം ഫോളോവേഴ്‌സും ഉണ്ട്.