മദ്യപിച്ച് വാഹനമോടിച്ച നടൻ സിദ്ധാർത്ഥ് ശുക്‌ളയ്ക്ക് പിഴ

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ടെലിവിഷൻ താരം സിദ്ധാർത്ഥ് ശുക്ളയ്ക്ക് രണ്ടായിരം രൂപ പിഴ. പുതുവർഷ ദിനത്തിലാണ് ട്രാഫിക് പോലീസ് താരത്തിന്റെ കൈയിൽ നിന്ന് പിഴയീടാക്കിയത്. സിദ്ധാർത്ഥിന്റെ ലൈസൻസും പോലീസ് സ്ഥലത്ത് വച്ച് തന്നെ പിടിച്ചെടുത്തു.
 | 

മദ്യപിച്ച് വാഹനമോടിച്ച നടൻ സിദ്ധാർത്ഥ് ശുക്‌ളയ്ക്ക് പിഴ
മുംബൈ:
മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ ടെലിവിഷൻ താരം സിദ്ധാർത്ഥ് ശുക്‌ളയ്ക്ക് രണ്ടായിരം രൂപ പിഴ. പുതുവർഷ ദിനത്തിലാണ് ട്രാഫിക് പോലീസ് താരത്തിന്റെ കൈയിൽ നിന്ന് പിഴയീടാക്കിയത്. സിദ്ധാർത്ഥിന്റെ ലൈസൻസും പോലീസ് സ്ഥലത്ത് വച്ച് തന്നെ പിടിച്ചെടുത്തു.

വ്യാഴാഴ്ച്ച കോടതിയിൽ ഹാജരാകണമെന്നും പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ജൂഹുവിൽ സുഹൃത്തുകൾക്കൊപ്പം ന്യൂഇയർ ആഘോഷിച്ച ശേഷം വരുന്നതിനിടയിലാണ് താരത്തെ പോലീസ് പിടികൂടിയത്.