അഭിനയിക്കാൻ അവസരം നൽകിയില്ല: നടി സംവിധായകന്റെ കരണത്തടിച്ചു

അഭിനയിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് യുവനടി സംവിധായകന്റെ കരണത്തടിച്ചു. മുംബൈ കാൻഡ് ഡാൻസ് സാല എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിന്ദ്ര ശർമയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിംഗ് ചടങ്ങിനിടയിൽ പരസ്യമായി തല്ല് കിട്ടിയത്.
 | 

അഭിനയിക്കാൻ അവസരം നൽകിയില്ല: നടി സംവിധായകന്റെ കരണത്തടിച്ചു
മുംബൈ: അഭിനയിക്കാൻ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് യുവനടി സംവിധായകന്റെ കരണത്തടിച്ചു. മുംബൈ കാൻഡ് ഡാൻസ് സാല എന്ന ചിത്രത്തിന്റെ സംവിധായകനായ സച്ചിന്ദ്ര ശർമയ്ക്കാണ് ചിത്രത്തിന്റെ മ്യൂസിക് ലോഞ്ചിംഗ് ചടങ്ങിനിടയിൽ പരസ്യമായി തല്ല് കിട്ടിയത്.

രാഖി സാവന്തിന്റെ സുഹൃത്ത് കൂടിയായ മനീഷാ കുമാരിയാണ് സംവിധായകന്റെ കരണത്തടിച്ചത്. രാഖി സാവന്തും ആ സമയം വേദിയിലുണ്ടായിരുന്നു. വാക്ക് തർക്കങ്ങൾക്കിടയിൽ മനീഷാ രണ്ടാമതും സചിന്ദ്രയെ തല്ലിയപ്പോൾ, സംവിധായകനും തിരിച്ച് തല്ലി. മുംബൈ കാൻഡ് ഡാൻസിന്റെ സ്‌ക്രീൻ ടെസ്റ്റിന് വിളിച്ച ശേഷം സചിന്ദ്ര ശർമ തങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് മനീഷ ആരോപിക്കുന്നു.

സംഭവത്തിന് ശേഷം ശർമ്മയുടെ ഭാര്യ മധു മനീഷക്കെതിരെ പോലീസിൽ പരാതി നൽകി.