നാല് വർഷത്തിന് ശേഷം ഐശ്വര്യറായി വെള്ളിത്തിരയിലേക്ക്

നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യാ റായി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നു. സഞ്ജയ് ഗുപ്തയുടെ ആക്ഷൻ ത്രില്ലറായ ജസ്ബാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്.
 | 

നാല് വർഷത്തിന് ശേഷം ഐശ്വര്യറായി വെള്ളിത്തിരയിലേക്ക്
മുംബൈ:
നാലുവർഷത്തെ ഇടവേളയ്ക്കു ശേഷം ഐശ്വര്യാ റായി വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തുന്നു. സഞ്ജയ് ഗുപ്തയുടെ ആക്ഷൻ ത്രില്ലറായ ജസ്ബാ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജസ്ബയുടെ ചിത്രീകരണ ദൃശ്യങ്ങൾ സഞ്ജയ് ഗുപ്ത ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചു. ‘ഷീ ഈസ് ബാക്ക്’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ചിത്രങ്ങൾ ഷെയർ ചെയ്തത്. ഇർഫാൻ ഖാൻ, ഷബാന അസ്മി, അനുപം ഖേർ എന്നിവരാണ് ജസ്ബയിലെ മറ്റ് താരങ്ങൾ. ദക്ഷിണ കൊറിയൻ ചിത്രമായ സെവൻ ഡെയ്‌സിന്റെ ഹിന്ദി പതിപ്പാണ് ജസ്ബ.

2010ൽ സഞ്ജയ് ലീലാ ബൻസാലിയുടെ ഗുസാരിഷിൽ ഹൃത്വിക് റോഷന്റെ നായികയാണ് ആഷ് അവസാനം വെള്ളിത്തിരയിലെത്തിയത്. മകൾ ആരാധ്യയുടെ ജനനത്തിനു ശേഷം ചില പരസ്യ ചിത്രങ്ങളിൽ മാത്രമാണ് ഐശ്വര്യ അഭിനയിച്ചിരുന്നത്. കരൺ ജോഹറിന്റെ പുതിയ ചിത്രത്തിലും ഐശ്വര്യ തന്നെയാണ് നായികയെന്നും സൂചനയുണ്ട്.