30 ദിവസം കൊണ്ട് ‘ജോളി എല്‍എല്‍ബി 2’ ഷൂട്ട് പൂര്‍ത്തിയാക്കി; അക്ഷയ് കുമാറിന് വീണ്ടും റെക്കോര്‍ഡ്

ചെലവ് കുറച്ച് സിനിമ ഷൂട്ട് ചെയ്യാന് സഹായക്കുന്നതും ഷൂട്ടിംഗിനിടെ കാണിക്കുന്ന അങ്ങേയറ്റത്തെ പ്രൊഫഷണലിസവും ആത്മാര്ഥയുമാണ് ബോളിവുഡ് താരം അക്ഷയ്കുമാറിനെ വ്യത്യസ്തനാക്കുന്നത്. ജോളി എല്എല്ബി 2 എന്ന സിനിമയുടെ ഷൂട്ട് 30 ദിവസം കൊണ്ട് പൂര്ത്തിയാക്കിയാണ് അക്ഷയ് കുമാര് മറ്റൊരു റെക്കോര്ഡ് സൃഷ്ടിച്ചത്. സംവിധായകന് സുഭാഷ് കപൂറിന്റെ കൃത്യമായ പ്ലാനിംഗാണ് സിനിമ ഇത്രയും കുറഞ്ഞ ദിവസങ്ങള്ക്കുള്ളില് തീര്ക്കുന്നതിന് സഹായിച്ചതെന്ന് അക്ഷയ് കുമാര് പറഞ്ഞു.
 | 
30 ദിവസം കൊണ്ട് ‘ജോളി എല്‍എല്‍ബി 2’ ഷൂട്ട് പൂര്‍ത്തിയാക്കി; അക്ഷയ് കുമാറിന് വീണ്ടും റെക്കോര്‍ഡ്

ചെലവ് കുറച്ച് സിനിമ ഷൂട്ട് ചെയ്യാന്‍ സഹായക്കുന്നതും ഷൂട്ടിംഗിനിടെ കാണിക്കുന്ന അങ്ങേയറ്റത്തെ പ്രൊഫഷണലിസവും ആത്മാര്‍ഥയുമാണ് ബോളിവുഡ് താരം അക്ഷയ്കുമാറിനെ
വ്യത്യസ്തനാക്കുന്നത്. ജോളി എല്‍എല്‍ബി 2 എന്ന സിനിമയുടെ ഷൂട്ട് 30 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയാണ് അക്ഷയ് കുമാര്‍ മറ്റൊരു റെക്കോര്‍ഡ് സൃഷ്ടിച്ചത്. സംവിധായകന്‍ സുഭാഷ് കപൂറിന്റെ കൃത്യമായ പ്ലാനിംഗാണ് സിനിമ ഇത്രയും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തീര്‍ക്കുന്നതിന് സഹായിച്ചതെന്ന് അക്ഷയ് കുമാര്‍ പറഞ്ഞു.

ഷൂട്ടിംഗിന് കൃത്യസമയത്ത് എത്തുന്നതിലും തന്റെ കഥാപാത്രം മികച്ചതാക്കാന്‍ കഠിനമായി അധ്വാനിക്കുന്നതിലും അക്ഷയ് കുമാര്‍ മറ്റ് നടന്മാര്‍ക്ക് മാതൃകയാണ്. കൃത്യസമയം പാലിച്ചുവെന്നത് താന്‍ സംവിധായകന് കൊടുത്ത സമ്മാനമാണെന്നും കൃത്യമായ പ്ലാനുള്ള കഥയും തിരക്കഥയും സംവിധായകന്‍ തനിക്ക് തന്ന സമ്മാനമാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയില്‍ അഭിഭാഷകന്റെ കഥാപാത്രമാണ് അക്ഷയ് കുമാര്‍ ചെയ്യുന്നത്.