അസിൻ തിരിച്ചെത്തുന്നു; ചിത്രത്തിന്റെ ട്രെയ്‌ലർ കാണാം

മലയാളിയും ബോളിവുഡ് താരവുമായ അസിൻ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ഓൾ ഈസ് വെൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അസിന്റെ തിരിച്ച് വരവ്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.
 | 

മലയാളിയും ബോളിവുഡ് താരവുമായ അസിൻ മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു. ഉമേഷ് ശുക്ല സംവിധാനം ചെയ്യുന്ന ഓൾ ഈസ് വെൽ എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അസിന്റെ തിരിച്ച് വരവ്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അഭിഷേക് ബച്ചനാണ് നായകൻ.

രോഹിത് ഷെട്ടിയുടെ ബോൽ ബച്ചൻ എന്ന ചിത്രത്തിൽ അഭിഷേകിന്റെ സഹോദരിയായി അസിൻ വേഷമിട്ടിരുന്നു. ഋഷി കപൂർ, സുപ്രിയ പഥക് എന്നിവരാണ് മറ്റുതാരങ്ങൾ. സൊനാക്ഷി സിൻഹയും ചിത്രത്തിൽ മുഖം കാണിക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് 21 ന് തിയേറ്ററുകളിലെത്തും.