ദിൽ ദഡക്‌നേദോയിൽ അനുഷ്‌കയുടെ ഐറ്റം ഡാൻസ്

ബോളിവുഡ് താര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നായികയായ അനുഷ്ക ശർമ ഐറ്റം ഡാൻസ് കളിക്കുന്നു. ബാന്റ് ബജേ ബാരാത്ത്, രബ്നേ ബനാദി ജോഡി, ജബ്തക് ഹേ ജാൻ എന്നീ ചിത്രങ്ങളിലെ ചടുലമായ നൃത്തം കൊണ്ട് ആരാധകരുടെ കൈയടി വാങ്ങിയ താരം ഇതുവരെ ഐറ്റം ഡാൻസിലേയ്ക്ക കടന്നിരുന്നില്ല.
 | 

ദിൽ ദഡക്‌നേദോയിൽ അനുഷ്‌കയുടെ ഐറ്റം ഡാൻസ്
ബോളിവുഡ് താര ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നായികയായ അനുഷ്‌ക ശർമ ഐറ്റം ഡാൻസ് കളിക്കുന്നു. ബാന്റ് ബജേ ബാരാത്ത്, രബ്‌നേ ബനാദി ജോഡി, ജബ്തക് ഹേ ജാൻ എന്നീ ചിത്രങ്ങളിലെ ചടുലമായ നൃത്തം കൊണ്ട് ആരാധകരുടെ കൈയടി വാങ്ങിയ താരം ഇതുവരെ ഐറ്റം ഡാൻസിലേയ്ക്ക കടന്നിരുന്നില്ല.

അനുഷ്‌ക പ്രധാന വേഷത്തിലെത്തുന്ന ദിൽ ദഡക്‌നേ ദോ എന്ന ചിത്രത്തിന് വേണ്ടിയാണ് താരം ഐറ്റം ഡാൻസറുടെ കുപ്പായമിടുന്നത്. ദിൽ ദഡക്‌നേ ദോയിലെ സ്വിങ് എന്ന ഗാനത്തിൽ അനുഷ്‌ക ഐറ്റം ഡാൻസ് ചെയ്യുന്ന വിവരം ചിത്രത്തിന്റെ നിർമ്മാതാക്കൾ തന്നെയാണ് പുറത്ത് വിട്ടത്.

ലക്ക് ബൈ ചാൻസ്, സിന്ദഗി നാ മിലേഗി ദുബാര, ബോംബേ ടാക്കീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സോയ അക്തർ ഒരുക്കുന്ന ചിത്രമാണ് ദിൽ ദഡക്‌നേദോ. രൺവീർ സിങ്, പ്രിയങ്ക ചോപ്ര, അനിൽ കപൂർ, ഷിഫാലി ഷാ, അനുഷ്‌ക ശർമ്മ, ഫർഹാൻ അക്തർ, രാഹുൽ ബോസ്, സെറീന വഹാബ്, വിക്രാന്ത്, പർമീത് സീതി തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ശങ്കർ എഹ്‌സാൻ ലോയ് ചിത്രത്തിന് സംഗീതം പകരുന്നു. എക്‌സെൽ എന്റർടൈൻമെന്റിന്റെ ബാനറിൽ റിതേഷ് സുദ്‌വാനിയും ഫർഹാൻ അക്തറും ചേർന്ന് ചിത്രം നിർമ്മിക്കുന്നു.