‘ബോംബെ വെൽവറ്റ്’ രണ്ടാം ട്രെയിലർ പുറത്തിറങ്ങി

അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായ ബോംബെ വെൽവറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.
 | 
‘ബോംബെ വെൽവറ്റ്’ രണ്ടാം ട്രെയിലർ പുറത്തിറങ്ങി

 

 

അനുരാഗ് കശ്യപിന്റെ സംവിധാനത്തിൽ രൺബീർ കപൂർ നായകനായ ബോംബെ വെൽവറ്റ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചരിത്രകാരനായ ഗ്യാൻ പ്രകാശിന്റെ മുംബൈ ഫാബിൾസ് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ബോംബെ വെൽവറ്റ് ഒരുക്കിയിരിക്കുന്നത്. അനുഷ്‌ക ശർമ്മയാണ് നായിക.

ബോളിവുഡിന്റെ പ്രിയ സംവിധായകൻ കരൺ ജോഹർ ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മനീഷ് ചൗധരി, സിദ്ധാർത്ഥ ബസു, രവീണ ടണ്ടൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. അമിത് ത്രിവേദി സംഗീതവും രാജീവ് രവി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

ചിത്രം മെയ് 15 ന് തിയേറ്ററുകളിലെത്തും.