പിക്ചർ അബി ബാക്കി ഹൈ; ബോളിവുഡിനെ കുറിച്ചൊരു ഗൈഡ്

ബോളിവുഡ് സിനിമകൾ കാണാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്. അതു കൊണ്ടാണ് ബി ടൗണുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ജനപ്രിയങ്ങളാകുന്നത്. ബോളിവുഡിനെ പുതിയ ഇന്ത്യയിലേക്കുള്ള ഒരു വഴികാട്ടിയെന്ന നിലയിൽ അവതരിപ്പിയ്ക്കുന്ന പുസ്തകമാണ് റേച്ചൽ ഡ്വയറുടെ പിക്ചർ അബി ബാക്കി ഹൈ. ബോളിവുഡിനെ അടിസ്ഥാനപ്പെടുത്തി രചിച്ച നോൺഫിക്ഷൻ വിഭാഗത്തിൽപ്പെട്ട കൃതിയാണിത്.
 | 

പിക്ചർ അബി ബാക്കി ഹൈ; ബോളിവുഡിനെ കുറിച്ചൊരു ഗൈഡ്

ബോളിവുഡ് സിനിമകൾ കാണാൻ ഭൂരിഭാഗം പേർക്കും ഇഷ്ടമാണ്. അതു കൊണ്ടാണ് ബി ടൗണുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ ജനപ്രിയങ്ങളാകുന്നത്. ബോളിവുഡിനെ പുതിയ ഇന്ത്യയിലേക്കുള്ള ഒരു വഴികാട്ടിയെന്ന നിലയിൽ അവതരിപ്പിയ്ക്കുന്ന പുസ്തകമാണ് റേച്ചൽ ഡ്വയറുടെ പിക്ചർ അബി ബാക്കി ഹൈ. ബോളിവുഡിനെ അടിസ്ഥാനപ്പെടുത്തി രചിച്ച നോൺഫിക്ഷൻ വിഭാഗത്തിൽപ്പെട്ട കൃതിയാണിത്. ഇന്ത്യൻ അവസ്ഥകളോട് ബോളിവുഡിനെ ചേർത്ത് വായിക്കുന്ന സൃഷ്ടി കൂടിയാണിത്. സിനിമ ഒരു സമൂഹത്തെ വിവരിക്കുന്നതിലും കൾട്ടിവേറ്റ് ചെയ്യുന്നതിലും നിർണായക പങ്കു വഹിക്കുന്നതിനാൽ ഈ പുസ്തകത്തിന് പ്രാധാന്യവുമുണ്ട്.

ഏഴ് ഭാഗങ്ങളായി തിരിച്ചാണ് റേച്ചൽ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഓരോന്നും വ്യത്യസ്തമായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും അവയെല്ലാം സിനിമയെന്ന പൊതു വികാരവുമായി ചേർത്ത് വച്ചിരിക്കുന്നുണ്ട്. അത്യധികമായ പ്രതിഭ ആവശ്യപ്പെടുന്ന പ്രവൃത്തിയാണിത്.

പുസ്തകത്തെക്കുറിച്ചുള്ള വിശദമായ അവതാരികയ്ക്ക് ശേഷം താൻ എന്തിനാണീ വിഷയം പുസ്തമാക്കുന്നതെന്നതിനെപ്പറ്റി റേച്ചൽ വിവരിക്കുന്നുണ്ട്. ഇതിലെ ആദ്യ അധ്യായം ആരംഭിക്കുന്നത് ഏകത്വത്തെക്കുറിച്ച് പറഞ്ഞു കൊണ്ടാണ്. ഇവിടെ അവർ ഇന്ത്യയെക്കുറിച്ച് പറയുന്നുണ്ട്. രാജ്യത്തിന്റെ സംസ്‌കാരം, സിനിമയുടെ കടന്ന് വരവ്, വ്യാപനം, നിലനിൽപ്പ് തുടങ്ങിയവ ഇവിടെ ചർച്ച ചെയ്യപ്പെടുന്നു. ട്രാൻസ്‌നാഷണലിസത്തെക്കുറിച്ചും വിവരിക്കുന്നുണ്ട്. പുസ്തകത്തിന്റെ രണ്ടാമത്തെ അധ്യായത്തിൽ നാനാത്വത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. ഇവിടെ പ്രദേശം, ജാതി, വർഗം എന്നിവയെപ്പറ്റിയുള്ള ചർച്ചകളാണുള്ളത്. ബോളിവുഡ് ഈ മുന്ന് സംഗതികളെയും അതിന്റെതായ വഴിയിലൂടെ എങ്ങിനെയാണ് വ്യാഖ്യാനിക്കുന്നതെന്നും ഇവിടെ പ്രതിപാദിക്കുന്നു.

പുസ്തകത്തിലെ മൂന്നാമത്തെ അധ്യായം മതത്തെക്കുറിച്ചുള്ളതാണ്. മിത്തുകൾ, വിശ്വാസങ്ങൾ, ആചാരങ്ങൾ തുടങ്ങിയവയും ബോളിവുഡും തമ്മിലുള്ള ബന്ധങ്ങൾ ചർച്ച ചെയ്യുന്നു. അടുത്ത മൂന്ന് അധ്യായങ്ങളിൽ വികാരങ്ങൾ, വീട്, സ്‌നേഹം,വിദ്യാഭ്യാസം, ജീവിതരീതി എന്നിവയെ ഒരു ലോജിക്കൽ വഴിയിലൂടെ അവതരിപ്പിക്കുന്നു. ബോളിവുഡ് സിനിമകൾ ഇവടെ എങ്ങനെയാണ് വ്യാഖ്യാനിക്കുന്നതെന്നും ഇവിടെ പ്രതിപാദിക്കുന്നുണ്ട്. ചലച്ചിത്രങ്ങൾ എങ്ങിനെയാണ് ആളുകൾക്ക് പ്രേരണയായി വർത്തിക്കുന്നതെന്നും സിനിമകൾ ആളുകളുടെ മനസ്സിനെ ഏത് വിധമാണ് തുറക്കുന്നതെന്നും ഇവിടെ എഴുതിയിരിക്കുന്നു. തന്റെ ആശയങ്ങൾ സ്ഥാപിക്കാനായി റേച്ചൽ നിരവധി സിനിമകളെപ്പറ്റിയും അതിലെ കഥാസന്ദർഭങ്ങൾ, കഥാപാത്രങ്ങൾ തുടങ്ങിയവയെപ്പറ്റിയും ഈ പു്‌സ്തകത്തിൽ പരാമർശിക്കുന്നുണ്ട്. ആശയം കൂടുതൽ നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാനായി ചേർക്കപ്പെട്ട് ചില സിനിമകളിലെ പ്രധാനപ്പെട്ട രംഗങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ പുസ്തകത്തിന് കൂടുതൽ മിഴിവേകുന്നുണ്ട്.

റേച്ചൽ ഇവിടെ പ്രതിപാദിക്കുന്ന ആശയങ്ങളോട് നിങ്ങൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാൽ ബോളിവുഡുമായി ബന്ധപ്പെട്ട് അവർക്കുള്ള അഗാധമായ അറിവിനെ നമിച്ചേ മതിയാകൂ. അവയെയെല്ലാം ഒരു ടേബിളിൽ ലഭ്യമാക്കിയ പോലെ തന്റെ പുസ്തകത്തിൽ അവയെല്ലാം ഭംഗിയായി ഉൾപ്പെടുത്തുന്നതിൽ റേച്ചൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാരണങ്ങളാൽ പിക്ചർ അബി ബാക്കി ഹൈ ബോളിവുഡിനെയും ആധുനിക ഇന്ത്യയെയും പറ്റിയുള്ള ഒരു ഗൈഡാകുന്നുവെന്നുറപ്പാണ്. തുറന്ന മനസ്സോടെ ഈ പുസ്തകം വായിക്കുന്നവരൊക്കെ ഇതിനെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. ഹാച്ചെറ്റ് ബുക്‌സ് പുറത്തിറക്കിയ ഈ ഗ്രന്ഥത്തിന് 499 രൂപയാണ് വില.