കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി

കാൻ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം മുഖമായ ഐശ്വര്യറായ് ബച്ചൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. മകൾ ആരാധ്യയ്ക്കൊപ്പം വെള്ളിയാഴ്ച വൈകിട്ട് എത്തിയ താരത്തെ പുഷ്പങ്ങൾ നൽകി സംഘാടകർ വരവേറ്റു.
 | 

കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി
കാൻ ചലച്ചിത്രോത്സവത്തിന്റെ സ്ഥിരം മുഖമായ ഐശ്വര്യറായ് ബച്ചൻ ഇത്തവണയും പതിവ് തെറ്റിച്ചില്ല. മകൾ ആരാധ്യയ്‌ക്കൊപ്പം വെള്ളിയാഴ്ച വൈകിട്ട് എത്തിയ താരത്തെ പുഷ്പങ്ങൾ നൽകി സംഘാടകർ വരവേറ്റു. കാനിൽ ലോറിയാൽ ബ്രാൻഡിനെ പ്രതിനിധീകരിക്കുന്ന ഐശ്വര്യയുടെ 14-ാമത്തെ വേദിയാണിത്.

ഐശ്വര്യയുടെ അമ്മ വൃന്ദ റായിയും മകളെ അനുഗമിക്കുന്നുണ്ട്. 17നും 20നും ഐശ്വര്യ റെഡ് കാർപ്പറ്റിലെത്തും. ഐശ്വര്യ അമ്മയായതിന് ശേഷം അഞ്ച് വർഷത്തിനിടെ പുറത്തിറങ്ങുന്ന ചിത്രം ജസ്ബയുടെ പ്രദർശനവും 21ന് ഉണ്ടാകുമെന്നാണ് സൂചന. ബോളിവുഡിന്റെ പുത്തൻ ജോഡികളായ രൺബീർ കപൂറും കത്രീന കൈഫും കാനിന്റെ ഭാഗമാകുമെന്നും സൂചനയുണ്ട്.

വിവാഹ ശേഷം കുറച്ച് വർഷങ്ങൾക്ക് മുൻപ് കാനിൽ അൽപം തടിച്ച രൂപത്തിൽ ഐശ്വര്യ പ്രത്യക്ഷപ്പെട്ടപ്പോൾ ആരാധകരുൾപ്പെടെയുള്ളവർ ഞെട്ടിയിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ലോകസുന്ദരി എന്ന പേരിനെ അന്വർത്ഥമാകും വിധമായിരുന്നു താരത്തിന്റെ റെഡ് കാർപ്പറ്റ് എൻട്രി. ഇത്തവണ എന്ത് പുതുമയാണ് ഐശ്വര്യ കരുതിവച്ചിരിക്കുന്നതെന്ന് കണ്ടറിയാം.

ചിത്രങ്ങൾ കാണാം.

കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി കാൻ ചലച്ചിത്രോത്സവം; റെഡ്കാർപ്പറ്റ് കീഴടക്കാൻ ഐശ്വര്യയെത്തി