ശ്രദ്ധയുടെ ‘ഡാൻസ് ബസന്തി’ പുറത്തിറങ്ങി

ആഷിഖി 2 ചിത്രത്തിലൂടെ ശ്രദ്ധേയായ നടി ശ്രദ്ധ കപൂറിന്റെ ഐറ്റം ഡാൻസ് പുറത്തിറങ്ങി. കരൺ ജോഹർ നിർമ്മിക്കുന്ന ഉഗ്ലി എന്ന ചിത്രത്തിലാണ് ഡാൻസ് ബസന്തി എന്ന ശ്രദ്ധയുടെ ഐറ്റം ഡാൻസ്. ആദ്യമായിട്ടാണ് ശ്രദ്ധ ഒരു ചിത്രത്തിൽ ഐറ്റം ഡാൻസറായി എത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഗാനം യൂട്യൂബിലൂടെ കണ്ടത്
 | 

ശ്രദ്ധയുടെ ‘ഡാൻസ് ബസന്തി’ പുറത്തിറങ്ങി
ആഷിഖി 2 ചിത്രത്തിലൂടെ ശ്രദ്ധേയായ നടി ശ്രദ്ധ കപൂറിന്റെ ഐറ്റം ഡാൻസ് പുറത്തിറങ്ങി. കരൺ ജോഹർ നിർമ്മിക്കുന്ന ഉഗ്‌ലി എന്ന ചിത്രത്തിലാണ് ഡാൻസ് ബസന്തി എന്ന ശ്രദ്ധയുടെ ഐറ്റം ഡാൻസ്. ആദ്യമായിട്ടാണ് ശ്രദ്ധ ഒരു ചിത്രത്തിൽ ഐറ്റം ഡാൻസറായി എത്തുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ കൊണ്ട് ഒരു ലക്ഷത്തിലധികം പേരാണ് ഗാനം യൂട്യൂബിലൂടെ കണ്ടത്.

വിശാൽ ദഡ്‌ലാനിയും അനുഷ്‌ക മൻചാണ്ടയും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം നൽകിയിരിക്കുന്നത് സച്ചിൻ ജിഗറാണ്. അമിതാഭ് ബട്ടാചാര്യയാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. കരൺ ജോഹർ നിർമ്മിച്ച് റെൻസിൽ ഡിസിൽവ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇമ്രാൻ ഹാഷ്മി, കങ്കണ റണാവത്, രൺദീപ് ഹൂഡ, നീൽ ഭൂപാളം, സഞ്ജയ് ദത്ത്, അങ്കത് ബേദി, അരുണോദയ് സിംഗ് തുടങ്ങിയവർ അഭിനയിക്കുന്നുണ്ട്. സലീം സുലൈമാൻ ജോഡിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം നവംബർ 28-ന് തീയേറ്ററുകളിലെത്തും.