ദീപിക പദുകോണിന്റെ ഷോർട്ട് ഫിലിം വൈറലാകുന്നു

ആലിയ ഭട്ടിനും മാധുരി ദീക്ഷിതിനും ശേഷം ഷോർട്ട് ഫിലിമിൽ മുഖം കാണിച്ചിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. 'മൈ ചോയ്സ്' എന്ന പേരായ വോഗിന്റെ സ്ത്രീ ശാക്തീകരണ വീഡിയോയിലാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. Keep up with Vogue India: FACEBOOK ►https://www.facebook.com/VogueIndia TWITTER ►https://twitter.com/VogueIndia GOOGLE+ ► https://plus.google.com/u/0/104969713428282442677 SOUNDCLOUD ►https://soundcloud.com/conde-nast-india OFFICIAL WEBSITE ►http://www.vogue.in/ ITUNES ►https://itunes.apple.com/in/app/vogue-india/id572827252?mt=8 Check out our other YouTube Channels: GQ ►https://www.youtube.com/user/IndiaGQ CondeNast Traveller► https://www.youtube.com/user/IndiaCNTraveller
 | 
ദീപിക പദുകോണിന്റെ ഷോർട്ട് ഫിലിം വൈറലാകുന്നു

 

മുംബൈ: ആലിയ ഭട്ടിനും മാധുരി ദീക്ഷിതിനും ശേഷം ഷോർട്ട് ഫിലിമിൽ മുഖം കാണിച്ചിരിക്കുകയാണ് ബോളിവുഡ് താരം ദീപിക പദുകോൺ. ‘മൈ ചോയ്‌സ്’ എന്ന പേരായ വോഗിന്റെ സ്ത്രീ ശാക്തീകരണ വീഡിയോയിലാണ് ദീപിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദീപിക നായികയായ കോക്ക് ടെയിൽ, ഫൈൻഡിംഗ് ഫാനി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഹോമി അദാജാനിയയാണ് രണ്ടര മിനിറ്റുള്ള ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.

സ്ത്രീകളുടെ മേലുളള അമിത നിയന്ത്രണങ്ങളേയും അവരുടെ ഇഷ്ടങ്ങളേയും സ്വാതന്ത്ര്യങ്ങളേയും വിലക്കുന്നതിനും എതിരെ പ്രതികരിക്കുന്നതാണ് ഈ ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോ എന്ന് ദീപിക പറയുന്നു. വിവിധ മേഖലകളിൽ നിന്നുള്ള 99 സ്ത്രീകൾ ഇതിന്റെ ഭാഗമാകുന്നുണ്ട്. യൂട്യൂബിൽ ഇതുവരെ ഏഴ് ലക്ഷത്തി അറുപതിനായിരം ആളുകൾ വീഡിയോ കണ്ടു കഴിഞ്ഞു. അമിതാബ് ഭച്ചൻ, അർജുൻ രാംപാൽ, കരൺ ജോഹർ, ഫർഹാൻ അക്തർ എന്നിവർ ഇൗ ഉദ്യമത്തെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

വീഡിയോ കാണാം.