‘ഡയിങ് ടു ബി മി’; സ്ത്രീകളും പുരുഷന്മാരും തീർച്ചയായും കാണേണ്ട ഷോർട്ട് ഫിലിം

ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ദേവ ഖട്ടയുടെ 'ഡയിങ് ടു ബി മി' എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന വീഡിയോ യൂട്യൂബിൽ ഇതുവരെ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം പേരാണ് കണ്ടത്. എല്ലാ സ്ത്രീകളും പുരുഷന്മാരും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിം എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.
 | 
‘ഡയിങ് ടു ബി മി’; സ്ത്രീകളും പുരുഷന്മാരും തീർച്ചയായും കാണേണ്ട ഷോർട്ട് ഫിലിം

 

ഇന്ത്യൻ-അമേരിക്കൻ ചലച്ചിത്ര സംവിധായകൻ ദേവ ഖട്ടയുടെ ‘ഡയിങ് ടു ബി മി’ എന്ന ഷോർട്ട് ഫിലിം ശ്രദ്ധേയമായി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പുറത്തുവന്ന വീഡിയോ യൂട്യൂബിൽ ഇതുവരെ ഒരു ലക്ഷത്തി മുപ്പത്തിമൂവായിരം പേരാണ് കണ്ടത്. എല്ലാ സ്ത്രീകളും പുരുഷന്മാരും കണ്ടിരിക്കേണ്ട ഷോർട്ട് ഫിലിം എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

സാമ്പത്തികമായി സ്വതന്ത്രയാകാനുള്ള, ജോലി ചെയ്യാനുള്ള സ്ത്രീയുടെ മനസാണ് രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളിലൂടെ സംവിധായകൻ വരച്ച് കാട്ടുന്നത്. പഴയ വിശ്വാസവും രീതികളും പിന്തുടരുന്ന സമൂഹത്തിനുള്ള ഉദ്‌ബോധനമായും ഇത് ചിത്രീകരിക്കപ്പെടുന്നു. നടിയും ഗായികയുമായ സ്മിതയോടൊപ്പം ദേവ ഖട്ടയും കഥാപാത്രമായെത്തുന്നു. സ്വാതന്ത്ര്യത്തോടെ ജീവിക്കൂ, സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ അനുവദിക്കൂ എന്ന സന്ദേശം നൽകിയാണ് ഹ്രസ്വചിത്രം അവസാനിക്കുന്നത്.

ഷോർട്ട് ഫിലിം കാണാം.