ബോളിവുഡ് താരം ദിയ മിര്‍സ വിവാഹ മോചിതയാകുന്നു; സുഹൃത്തുക്കളായി തുടരുമെന്ന് താരം

ബോളിവുഡ് താരവും മുന് മിസ് ഇന്ത്യയും മിസ് ഏഷ്യ പസഫിക്കും ആയ ദിയ മിര്സ വിവാഹ മോചിതയാകുന്നു
 | 
ബോളിവുഡ് താരം ദിയ മിര്‍സ വിവാഹ മോചിതയാകുന്നു; സുഹൃത്തുക്കളായി തുടരുമെന്ന് താരം

ന്യൂഡല്‍ഹി: ബോളിവുഡ് താരവും മുന്‍ മിസ് ഇന്ത്യയും മിസ് ഏഷ്യ പസഫിക്കും ആയ ദിയ മിര്‍സ വിവാഹ മോചിതയാകുന്നു. സാഹില്‍ സംഘയാണ് ദിയയുടെ ഭര്‍ത്താവ്. ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് ദിയ വിവാഹമോചനം സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടിരിക്കുന്നത്. 11 വര്‍ഷം ജീവിതം പങ്കിട്ട ശേഷം പിരിയാന്‍ തങ്ങള്‍ പരസ്പര സമ്മതത്തോടെ തീരുമാനിച്ചിരിക്കുകയാണെന്നും സുഹൃത്തുക്കളായി തുടരുമെന്നുമാണ് പോസ്റ്റ്.

ജീവിതം ഞങ്ങളെ രണ്ട് വഴികളിലേക്ക് പിരിച്ചിരിക്കുകയാണ്. ഇതുവരെയുള്ള കരുതലില്‍ ഞങ്ങള്‍ പരസ്പരം നന്ദിയുള്ളവരാണ്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നതായും ദിയ മിര്‍സ പോസ്റ്റില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ഇനി കൂടുതല്‍ കമന്റുകള്‍ ഉണ്ടാകില്ലെന്നും ദിയ അറിയിച്ചു. 2014ലാണ് ദിയ മിര്‍സയും സാഹിലും വിവാഹിതരായത്.

പോസ്റ്റ് വായിക്കാം

 

View this post on Instagram

 

A post shared by Dia Mirza (@diamirzaofficial) on