ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം

കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ബില്ലു ബാർബറിന്് ശേഷം ഷാരൂഖ് ഖാൻ നടനായി വേഷമിടുന്ന ചിത്രമാണ് ഫാൻ. ബാൻഡ് ബാജാ ഭാരാതിന് ശേഷം മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്.
 | 

ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം

മുംബൈ: കഥ പറയുമ്പോൾ എന്ന ചിത്രത്തിന്റെ ഹിന്ദി പതിപ്പായ ബില്ലു ബാർബറിന്് ശേഷം ഷാരൂഖ് ഖാൻ നടനായി വേഷമിടുന്ന ചിത്രമാണ് ഫാൻ. ബാൻഡ് ബാജാ ഭാരാതിന് ശേഷം മനീഷ് ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഇരട്ട വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിൽ ഷാരൂഖ് സ്വന്തം പ്രതിച്ഛായയിലും ഷാരൂഖ് ഖാന്റെ കടുത്ത ആരാധകനായിട്ടും വേഷമിടുന്നുണ്ട്.

ഷാരൂഖാന്റെ മുംബൈയിലെ വസതിയായ മന്നത്തിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഷാരൂഖ് ഖാനെ കാണാൻ ആഗ്രഹിച്ച് വീട്ടിലെത്തുന്ന ആരാധകനെ സെക്യൂരിറ്റി ജീവനക്കാർ തള്ളിമാറ്റുന്നതായിരുന്നു സീൻ. ഇതിന്റെ ആദ്യ രംഗങ്ങൾ സ്റ്റുഡിയോയിൽ ചിത്രീകരിച്ച ശേഷമായിരുന്നു വീടിന് പുറത്തെ ഷൂട്ടിങ്. നിരവധി ആളുകളാണ് ഷൂട്ടിംഗ് കാണാൻ വീടിന് മുന്നിൽ തടിച്ച് കൂടിയത്. ഷാരൂഖിനെ സെക്യൂരിറ്റി ജീവനക്കാരും പോലീസും പിടിച്ചു മാറ്റുന്ന സീൻ യാഥാർത്ഥ്യമാണോ എന്നു പോലും പലരും സംശയിച്ചു.

ആദിത്യ ചോപ്രയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ഷാരൂഖ് ആരാധകരെ കൈയ്യിലെടുക്കുന്ന വിധം പുത്തൻ ഭാവത്തിലും ലുക്കിലുമായിരിക്കും ഖാൻ എത്തുന്നതെന്നാണ് സൂചന. ലോക പ്രശസ്ത സ്‌പെഷ്യൽ ഇഫക്ട് മേക്കപ്പ് മാൻ ഗ്രെറ്റ് കാനോം ആണ് ഷാരൂഖിനെ അണിയിച്ചൊരുക്കുന്നത്. ഹാപ്പി ന്യൂ ഇയറിന്റെ പ്രചാരണ വേളയിൽ ലോസ് ഏഞ്ചൽസിൽ വച്ച് സ്‌പെഷ്യൽ ഇഫക്ടിനായി ഷാരൂഖ് ഡിജിറ്റൽ 3ഡി സ്‌കാനിംഗിനു വിധേയനായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചെങ്കിലും നായിക ആരായിരിക്കുമെന്ന കാര്യം അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

2015 ആഗസ്റ്റ് 14ന് ചിത്രം തിയേറ്ററുകളിൽ എത്തും.

 

സിനിമയുടെ ചിത്രീകരണത്തിനിടയിൽ പകർത്തിയ ചിത്രങ്ങൽ ചുവടെ കാണാം

ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം ഷാരൂഖിന്റെ ‘ഫാൻ’ ആയി ഷാരൂഖ് തന്നെ; ആദിത്യ ചോപ്രയുടെ ചിത്രം