ഹിന്ദി ദൃശ്യത്തിന്റെ ടീസർ പുറത്തിറങ്ങി

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ ജോർജ്കുട്ടിയായി എത്തിയ ദൃശ്യം മലയാളത്തിലെ റെക്കോർഡ് ഹിറ്റായിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ടീസർ പുറത്തിറങ്ങി.
 | 
ഹിന്ദി ദൃശ്യത്തിന്റെ ടീസർ പുറത്തിറങ്ങി

 

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ ജോർജ്കുട്ടിയായി എത്തിയ ദൃശ്യം മലയാളത്തിലെ റെക്കോർഡ് ഹിറ്റായിരുന്നു. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പിന്റെ ടീസർ പുറത്തിറങ്ങി. നിഷികാന്ത് കമത്ത് സംവിധാനം ചെയ്ത ചിത്രത്തിന് ദൃശ്യം എന്നു തന്നെയാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അജയ് ദേവഗണാണ്.

തെന്നിന്ത്യൻ താരം ശ്രിയ ശരണാണ് നായിക. പോലീസ് കമ്മീഷണറുടെ വേഷത്തിൽ തബു എത്തുന്നു. ജൂലൈ 31ന് ബോളിവുഡ് ദൃശ്യം തിയേറ്ററുകളിലെത്തും. ദൃശ്യത്തിന്റെ തമിഴ് പതിപ്പായ പാപനാശത്തിൽ കമലഹാസനും ഗൗതമിയുമാണ് അഭിനയിക്കുന്നത്.