ഭീകരജീവിയുടെ കഥയുമായി ബോളിവുഡ്

ഭീകരജീവിയുടെ കഥയുമായി ബോളിവുഡിൽ ക്രിയേച്ചർ ഒരുങ്ങുന്നു. ഹോളിവുഡിൽ ഇത്തരം പരീക്ഷണങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ബോളിവുഡിൽ ഭീകരജീവിയുടെ കഥപറയുന്ന സിനിമകൾ ഇല്ലെന്ന് തന്നെ പറയാം. ഭീകര സത്വങ്ങളുടെ കഥപറയുന്ന ധാരാളം ഹോളിവുഡ് സിനിമകൾ മൊഴിമാറ്റി ഹിന്ദിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സിനിമ ബോളിവുഡിൽ ഇതാധ്യമാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.
 | 
ഭീകരജീവിയുടെ കഥയുമായി ബോളിവുഡ്

 

മുംബൈ: ഭീകരജീവിയുടെ കഥയുമായി ബോളിവുഡിൽ ക്രിയേച്ചർ ഒരുങ്ങുന്നു. ഹോളിവുഡിൽ ഇത്തരം പരീക്ഷണങ്ങൾ ധാരാളം ഉണ്ടായിട്ടുണ്ടെങ്കിലും ബോളിവുഡിൽ ഭീകരജീവിയുടെ കഥപറയുന്ന സിനിമകൾ ഇല്ലെന്ന് തന്നെ പറയാം. ഭീകര സത്വങ്ങളുടെ കഥപറയുന്ന ധാരാളം ഹോളിവുഡ് സിനിമകൾ മൊഴിമാറ്റി ഹിന്ദിയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു സിനിമ ബോളിവുഡിൽ ഇതാധ്യമാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്.

വിക്രം ഭട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ക്രിയേച്ചർ എന്ന ചിത്രത്തിൽ ബിപാഷ ബസു, ഇമ്രാൻ അബ്ബാസ്, മുകുൾ ദേവ് എന്നിവരാണ് അഭിനേതാക്കൾ. ത്രീ ഡിയിലൊരുങ്ങുന്ന സിനിമ ടി-സിരീസാണ് നിർമ്മിക്കുന്നത്. ക്രിയേച്ചർ സെപ്റ്റംബർ 12 ന് തിയേറ്ററുകളിലെത്തും.