ആക്ഷൻ ജാക്‌സണിലെ ഐറ്റം ഗാനം ഗ്യാങ്സ്റ്റർ ബേബി

ആക്ഷൻ ജാക്സണിലെ ഐറ്റം ഗാനം ഗ്യാങ്സ്റ്റർ ബേബി പുറത്തിറങ്ങി. നീരജ് ശ്രീധരും നീതി മോഹനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹിമേഷ് റേഷാമിയയാണ്. ഷബീർ അഹമ്മദാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്.
 | 

ആക്ഷൻ ജാക്‌സണിലെ ഐറ്റം ഗാനം ഗ്യാങ്സ്റ്റർ ബേബി പുറത്തിറങ്ങി. നീരജ് ശ്രീധരും നീതി മോഹനും ചേർന്ന് പാടിയിരിക്കുന്ന ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ഹിമേഷ് റേഷാമിയയാണ്. ഷബീർ അഹമ്മദാണ് ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത്. അജയ് ദേവ്ഗണും മാൻസ്വി മംഗായുമാണ് ആക്ഷൻ ജാക്‌സണിലെ ആക്ഷൻ ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പോക്കിരി എന്ന തമിഴ് സിനിമയുടെ റിമേക്കായ വാണ്ടഡിലൂടെ ബോളിവുഡ് സംവിധാന രംഗത്തേയ്ക്ക് അരങ്ങേറ്റം കുറിച്ച പ്രഭുദേവ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ഹിന്ദി ചിത്രമാണ് ആക്ഷൻ ജാക്‌സൺ. ആക്ഷന് പ്രധാന്യം കൊടുക്കുന്ന കോമഡി ചിത്രിത്തിലൂടെ അജയ് ദേവ്ഗണും പ്രഭുദേവയും ആദ്യമായി ഒന്നിക്കുകയാണ്. തമിഴ് ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതനായ പ്രശസ്തനായ ആനന്ദ് രാജിന്റെ ഹിന്ദിയിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണ് ആക്ഷൻ കോമഡിയായ ആക്ഷൻ ജാക്‌സൺ.

സംവിധായകൻ പ്രഭു ദേവയും നടൻ ഷാഹിദ് കപൂറൂം അതിഥി വേഷത്തിൽ എത്തുന്ന ചിത്രത്തിൽ അജയ് ദേവ്ഗണിനേയും ആനന്ദ് രാജിനേയും കൂടാതെ സോനാക്ഷി സിൻഹ, യാമി ഗൗതം, കുനാൽ റോയ് കപൂർ, മാനസ്വി മംഗായ്, സോനു സൂഡ് എന്നിവരും അഭിനയിക്കുന്നുണ്ട്. എ സി മുകിലിന്റെ കഥയ്ക്ക് ഷിറാസ് അഹമ്മദും പ്രഭു ദേവയും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു. ഷിറാസ് അഹമ്മദാണ് ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത്. ബാബാ ഫിലിംസിന്റെ ബാനറിൽ ഗോർദൻ തൻവാനിയും സുനിൽ ലുല്ലയും ചേർന്ന് നിർമ്മിച്ചിരിക്കുന്ന ചിത്രം ഡിസംബർ അഞ്ചിന് തീയേറ്ററുകളിലെത്തും.