ഓസ്‌കാർ പുരസ്‌കാരം: ഗീതു മോഹൻദാസ് ചിത്രം പുറത്ത്

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്സ് ഡൈസ് ഓസ്കാർ അവാർഡിനുള്ള അവസാന പട്ടികയിൽ നിന്ന് പുറത്ത്. വിദേശ ഭാഷാ ചിത്രങ്ങൾക്ക് നൽകുന്ന ഗാൾഡൻ ഗ്ലോബ് പുരസ്കാരത്തിനായിരുന്ന ഗീതുവിന്റെ സിനിമ പരിഗണിക്കപ്പെട്ടിരുന്നത്. ഓസ്കാർ അവാർഡിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്ന ലയേഴ്സ് ഡൈസ്.
 | 

ഓസ്‌കാർ പുരസ്‌കാരം: ഗീതു മോഹൻദാസ് ചിത്രം പുറത്ത്
ലോസ് ഏഞ്ചൽസ്:
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ലയേഴ്‌സ് ഡൈസ് ഓസ്‌കാർ അവാർഡിനുള്ള അവസാന പട്ടികയിൽ നിന്ന് പുറത്ത്. വിദേശ ഭാഷാ ചിത്രങ്ങൾക്ക് നൽകുന്ന ഗാൾഡൻ ഗ്ലോബ് പുരസ്‌കാരത്തിനായിരുന്ന ഗീതുവിന്റെ സിനിമ പരിഗണിക്കപ്പെട്ടിരുന്നത്. ഓസ്‌കാർ അവാർഡിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായിരുന്ന ലയേഴ്‌സ് ഡൈസ്.

പ്രാഥമിക റൗണ്ടിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 53 ചിത്രങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇന്ത്യയിൽ നിന്ന് ലയേഴ്‌സ് ഡൈസ് കൂടാതെ മാറാത്തി ചിത്രമായ ഫാൻഡ്രൈയും മത്സര രംഗത്തുണ്ടായിരുന്നു. ഈ ചിത്രത്തിനും അവസാന റൗണ്ടിലേക്ക് പ്രവേശനം ലഭിച്ചില്ല.

സ്വീഡൻ ചിത്രമായ ഫോർസ് മജൂർ, ഇസ്രായേൽ ചിത്രമായ ഗെറ്റ്: ദ ട്രയൽ ഓഫ് വിവാനി അംസലാം, ഡെൻമാർ്ക്ക് ചിത്രമായ ഇഡാ, റഷ്യൻ ചിത്രമായ ലെവിയാഥൻ, എസ്റ്റോണിയൻ ചിത്രമായ ടാഗ്ഗീറിൻസ് എന്നിവയാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ.

ദേശീയതലത്തിൽ മികച്ച അംഗീകാരങ്ങൾ ലയേഴ്‌സ് ഡൈസിന് ലഭിച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ഗീതാഞ്ജലി ഥാപ്പ ചിത്രത്തിലൂടെ സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് രാജീവ് രവിക്കും ലഭിച്ചു. നവാസുദ്ദീൻ സിദ്ദിഖിയും ഗീതാഞ്ജലി താപ്പയും അഭിനയിച്ച ലയേഴ്‌സ് ഡൈസ് കാണാതായ ഭർത്താവിനെ തേടി മകൾക്കൊപ്പം ഡൽഹിയിൽ അലയുന്ന അമ്മയുടെ കഥയാണ് പറയുന്നത്.